പ്രവാചകനിന്ദ ലോക മനസ്സാക്ഷിയെ നടുക്കുന്നത് -പാണക്കാട് ഹമീദലി തങ്ങൾ
text_fieldsപാണക്കാട് ഹമീദലി തങ്ങൾക്ക് സമസ്ത ഇസ്ലാമിക് സെൻറർ മക്ക സെൻട്രൽ കമ്മിറ്റി സ്വീകരണം നൽകിയപ്പോൾ
മക്ക: പ്രവാചകന്മാരും അനുചരന്മാരും ലോകത്തിന് തന്നെ മാതൃകയാണെന്നും അവരെ അവഹേളിക്കുന്ന, ലോക മുസ്ലിംകളെയും പ്രവാചക സ്നേഹികളുടെയും മനസ്സാക്ഷിയെ നടുക്കുന്ന പ്രസ്താവനകളാണ് വർഗീയ ഫാഷിസ്റ്റ് ചിന്താഗതിക്കാരിൽ നിന്നുണ്ടാവുന്നതെന്നും പാണക്കാട് ഹമീദലി തങ്ങൾ പറഞ്ഞു. സൗദി സന്ദർശനാർഥം മക്കയിലെത്തിയ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് കൂടിയായ തങ്ങൾക്ക് സമസ്ത ഇസ്ലാമിക് സെൻറർ (എസ്.ഐ.സി) മക്ക സെൻട്രൽ കമ്മിറ്റി നൽകിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമകാലിക ഇന്ത്യയിൽ മുസ്ലിം സമൂഹം നേരിടുന്ന പ്രയാസങ്ങൾ കൂടുതലാണെന്നും പ്രവാചക നിന്ദക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും പരസ്പര വിശ്വാസത്തോടെയും സ്നേഹത്തിലും കഴിഞ്ഞിരുന്ന ജനങ്ങളുടെ ഇടയിലേക്ക് ഇങ്ങനെയുള്ള പ്രസ്താവന നടത്തിയവരെ മാതൃകാപരമായി ശിക്ഷിക്കാൻ ഭരണകർത്താക്കൾ തയാറാകണമെന്നും പ്രവാചകനിന്ദക്കെതിരെ ശക്തമായ പ്രതിഷേധവും യോഗം രേഖപ്പെടുത്തി. എസ്.ഐ.സി മക്ക പ്രസിഡൻറ് ഉസ്മാൻ ദാരിമി കരുളായി അധ്യക്ഷത വഹിച്ചു.
എസ്.ഐ.സി സൗദി നാഷനൽ കമ്മിറ്റി ട്രഷറർ ഇബ്രാഹിം ഓമശ്ശേരി, നാഷനൽ സെക്രട്ടറി മുനീർ ഫൈസി മാമ്പുഴ, സൗദി നാഷനൽ വിഖായ ചെയർമാൻ ഫരീദ് ഐക്കരപ്പടി, കുഞ്ഞാലൻ കുട്ടി ഫൈസി, കുഞ്ഞിമോൻ കാക്കിയ, അബു യാസിൻ ദമ്മാം, എസ്.ഐ.സി മക്ക പ്രൊവിൻസ് സെക്രട്ടറി മുജീബ് നീറാട്, മുഹമ്മദ് ജാസിം കാടാമ്പുഴ, മക്ക സെൻട്രൽ കമ്മിറ്റി ചെയർമാൻ മാനു തങ്ങൾ അരീക്കോട്, വർക്കിങ് സെക്രട്ടറി മുസ്തഫ മലയിൽ, ഓർഗനൈസിങ് സെക്രട്ടറി സിറാജ് പേരാമ്പ്ര, ബഷീർ മുതുപ്പറമ്പ്, ഫാറൂഖ് മലയമ്മ, മുസ്തഫ മുഞ്ഞകുളം എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സക്കീർ സ്വാഗതവും ലിയാഖത്തലി നെല്ലിക്കുത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

