‘പാൻ ഇന്ത്യ ഫെസ്റ്റ്’ ഫെബ്രുവരി ഏഴിന്
text_fieldsപാൻ ഇന്ത്യ ഫെസ്റ്റ് സംഘാടകർ വാർത്താസമ്മേളനത്തിൽ
ദമ്മാം: ‘പാൻ ഇന്ത്യ ഫെസ്റ്റ്’ ഫെബ്രുവരി എഴിന് ദമ്മാം കോബ്ര പാര്ക്കിന് സമീപമുള്ള ലൈഫ് പാര്‍ക്കിൽ അരങ്ങേറുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തില്‍ അറിയിച്ചു.
റാപ്പ് ഗായകൻ ‘ഡബ്സി’, സിനിമ താരങ്ങളായ ധ്യാൻ ശ്രീനിവാസൻ, ഭാവന, ഗായിക അഭയ ഹിരൺമയി, ‘ദിബി പോസിറ്റീവ്’ മ്യൂസിക് ബാൻഡ്, ഡാൻസിങ് ജോഡി കുക്കുവും ദീപയും തുടങ്ങി 20ഓളം കലാകാരന്മാരാണ് വേദിയിൽ പ്രത്യക്ഷപ്പെടുന്നത്. പരിപാടിയുടെ കലാ സംവിധാനം നിർവഹിക്കുന്നത് ആര്‍ട്ടിസ്റ്റ് മനോജ് മയ്യന്നൂരാണ്.
ഡോണ സൂസൻ ഐസക് പരിപാടിയുടെ അവതാരകയാവും. വാര്‍ത്താ സമ്മേളനത്തില്‍ ആലിക്കുട്ടി ഒളവട്ടൂര്‍, ഡോണ സൂസൻ ഐസക്, ആസിഫ് കൊണ്ടോട്ടി, റസാഖ് ബാവു ഓമാനൂർ, എബി പി. അലക്സ്, രാഘേഷ് പോർട്ട്ഗോഡ്, ഷീബ (സോന ഗോൾഡ് ആൻഡ് ഡയമണ്ട്സ്), റസാ അൽ ഫർദാൻ തുടങ്ങിയവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

