Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഫലസ്തീന്‍ ഇരട്ടകളുടെ...

ഫലസ്തീന്‍ ഇരട്ടകളുടെ വേർപെടുത്തൽ ശസ്​ത്രക്രിയ തുടരുന്നു

text_fields
bookmark_border
ഫലസ്തീന്‍ ഇരട്ടകളുടെ വേർപെടുത്തൽ ശസ്​ത്രക്രിയ തുടരുന്നു
cancel

റിയാദ്: ഫലസ്തീനിൽ സയാമീസ്​ ഇരട്ടകളെ വേർപ്പെടുത്തുന്ന ശസ്​ത്രക്രിയ തുടരുന്നു. ഹനീന്‍, ഫറഹ് എന്നിവരെയാണ്​ ശസ്​ത്രക്രിയയിലൂടെ വേർപ്പെടുത്തുന്നത്​. . റിയാദിൽ ഞായറാഴ്ച രാവിലെ ആരംഭിച്ച ശസ്​ത്രക്രിയ ഒമ്പതുഘട്ടങ്ങളായാണ്​ പൂർത്തിയാക്കുക. ശസ്​ത്രക്രിയ പൂർത്തിയാക്കാൻ 15 മണിക്കൂർ വേമെന്നാണ്​ കരുതുന്നത്​. ശസ്​ത്രക്രിയയു​െട ആറാാം ഘട്ടം വ​െര വിജയകരമായി പൂർത്തിയാക്കിയതായി ശസ്​ത്രക്രിയക്ക്​ നേതൃത്വം വഹിച്ച ഡോ. അബ്​ദുല്ല അല്‍റബീഅ അറിയിച്ചു.

നാഷനല്‍ ഗാര്‍ഡ് ആസ്ഥാനത്തെ കിങ് അബ്​ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലാണ് ശസ്ത്രക്രിയ നടക്കുന്നത്​.  സയാമീസ് ഇരട്ടകളുടെ വേർ​െപടുത്തല്‍ ശസ്ത്രക്രിയയില്‍ പേരുകേട്ട, മുന്‍ സൗദി ആരോഗ്യ മന്ത്രി ഡോ. അബ്​ദുല്ല അല്‍റബീഅയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ. 70 ശതമാനം വിജയസാധ്യതയാണ് വൈദ്യസംഘം മുന്‍കൂട്ടി കണ്ടിരുന്നത്​. നിലവിൽ കുട്ടികൾ സാധാരണ നിലയിലാണെന്ന്​ ഡോക്​ടർ പറഞ്ഞു. 

ഇരട്ടകളില്‍ ഒരാളായ ഹനീന്‍ പൂര്‍ണ അവയവങ്ങളുള്ള കുഞ്ഞാണെന്നും ജീവന്‍ നിലനിര്‍ത്താന്‍ സാധ്യതയുണ്ടെന്നും വിദഗ്ധ പരിശോധനക്ക് ശേഷം കഴിഞ്ഞാഴ്ച ചേര്‍ന്ന യോഗത്തില്‍ വൈദ്യസംഘം വിലയിരുത്തിയിരുന്നു. എന്നാല്‍ ഫറഹിന്​ ജനിതക വൈകല്യങ്ങളുണ്ട്​. സ്വന്തമായി ഹൃദയവും ശ്വാസകോശവുമില്ലാത്തതാണ് ഫറഹി​​​െൻറ മുഖ്യ പ്രശ്നം. ഫറഹി​​​െൻറ തലച്ചോറിനും പൂര്‍ണ വളര്‍ച്ചയില്ല.

അതിനാല്‍ ഹനീന്‍ എന്ന പൂര്‍ണാവസ്ഥയിലുള്ള കുഞ്ഞി​​​െൻറ ജീവന്‍ നിലനിര്‍ത്താന്‍ ഫറഹി​​​െൻറ കാര്യത്തിൽ വിട്ടുവീഴ്​ച വേണ്ടിവന്നേക്കും. ഇക്കാര്യം കുഞ്ഞുങ്ങളോടൊപ്പം റിയാദിലെത്തിയ മാതാപിതാക്കളെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും വൈദ്യസംഘം തലവൻ വ്യക്തമാക്കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palestinegulf newssiamese twinsRiyadhmalayalam news
News Summary - Palestinian conjoined twins separation surgery - Gulf News
Next Story