ഫലസ്തീൻ: സൗദി വിദേശകാര്യ മന്ത്രി ബ്രിട്ടീഷ് വിദേശ സെക്രട്ടറിയുമായി ചർച്ച നടത്തി
text_fieldsസൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബുമായി ചർച്ച നടത്തുന്നു
ജിദ്ദ: ഫലസ്തീനിലെ പുതിയ സംഭവവികാസങ്ങൾ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബുമായി ചർച്ച ചെയ്തു. ലണ്ടൻ സന്ദർശനത്തിനിടെയാണ് സൗദി വിദേശകാര്യ മന്ത്രി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയെ സന്ദർശിച്ചത്. ഇരുരാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ, പ്രാദേശിക, ആഗോള വിഷയങ്ങളിൽ ഏകോപനവും സഹകരണം ശക്തിപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾ ഇരുപക്ഷവും ചർച്ച ചെയ്തു. ബ്രിട്ടനിലെ സൗദി അംബാസഡർ അമീർ ഖാലിദ് ബിൻ ബന്ദർ ബിൻ സുൽത്താൻ, വിദേശകാര്യ മന്ത്രി ഒാഫിസ് മേധാവി അബ്ദുറഹ്മാൻ അൽറൗദ് എന്നിവരും സന്നിഹിതരായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

