Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫലസ്തീൻ രക്തസാക്ഷികളുടെ കുടുംബാംഗങ്ങൾ മദീനയിലെത്തി
text_fieldsbookmark_border
മദീന: ഹജ്ജ് നിർവഹിച്ച ഫലസ്തീൻ രക്തസാക്ഷികളുടെ കുടുംബാംഗങ്ങൾ മദീനയിലെത്തി. സ്ത്രീകളും പുരുഷന്മാരുമായി 500 പേരാണ് സംഘത്തിലുള്ളത്. ഖാദിമുൽ ഹറമൈൻ ഹജ്ജ് , ഉംറ പദ്ധതിക്ക് കീഴിലാണ് ഫലസ്തീൻ രക്ത സാക്ഷികളുടെ കുടുംബാംഗങ്ങൾ ഹജ്ജിനെത്തിയത്. മതകാര്യ വകുപ്പാണ് ഇവരുടെ ഹജ്ജിന് മേൽനോട്ടം വഹിക്കുന്നത്. 11 ബസുകളിലായി എത്തിയ സംഘത്തെ ഖാദിമുൽ ഹറമൈൻ ഹജ്ജ് പദ്ധതി അസിസ്റ്റൻറ് സെക്രട്ടറി ഡോ. സൈദ് ദുഖാൻ സ്വീകരിച്ചു. മദീന സന്ദർശനത്തിനിടയിൽ പ്രദേശത്തെ ചരിത്ര പ്രധാന സ്ഥലങ്ങൾ സന്ദർശിച്ച ശേഷമായിരിക്കും സംഘം യാത്ര തിരിക്കുക. ഒരോ വർഷവും ഖാദിമുൽഹറമൈൻ ഹജ്ജ് , ഉംറ പദ്ധതിക്ക് കീഴിൽ ഫലസ്തീൻ നിന്ന് രക്ത സാക്ഷികളുടെ കുടുംബാംഗങ്ങൾ ഹജ്ജിനെത്താറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
