ഫലസ്തീന്‍ ഇരട്ടകള്‍ റിയാദിലത്തെി
text_fieldsറിയാദ്: സൗദി കിരീടാവകാശിയുടെ പ്രത്യേക നിര്‍ദേശപ്രകാരം ഫലസ്തീന്‍ ഇരട്ടകളായ ഹനീന്‍, ഫറഹ് എന്നിവരെ ജോർഡനില്‍ നിന്ന് റിയാദിൽ എത്തിച്ചു. ഗസ്സയില്‍ പിറന്ന സയാമീസ് ഇരട്ടകള്‍ക്ക് ആവശ്യമായ ചികിത്സക്കും സാധ്യമെങ്കില്‍ വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്കും വേണ്ടി സല്‍മാന്‍ രാജാവ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. സൗദി തലസ്ഥാനത്തെ നാഷനല്‍ ഗാര്‍ഡ് ആസ്ഥാനത്തുള്ള കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെത്തിയ ഇരട്ടകളുടെ വൈദ്യപരിശോധന ആരംഭിച്ചിട്ടുണ്ട്.
വേര്‍പ്പെടുത്തല്‍ സാധ്യത പിന്നീടാണ് തീരുമാനിക്കുക.വയറിെൻറ ഭാഗം ഒട്ടിപ്പിടിച്ച് ചില ആന്തരിക അവയവങ്ങള്‍ പരസ്പരം പങ്കുവെക്കുന്ന ഇരട്ടകളുടെ ശസ്ത്രക്രിയ സങ്കീര്‍ണമായിരിക്കുമെന്നാണ് വൈദ്യസംഘത്തിെൻറ പ്രാഥമിക നിഗമനം. മാതാപിതാക്കളോടൊപ്പം റിയാദിെലത്തിയ ഇരട്ടകളുടെ ചികിത്സയും അനുബന്ധ ചെലവുകളും സൗദി സര്‍ക്കാറാണ് വഹിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
