Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപാലക്കാട് സ്വദേശി...

പാലക്കാട് സ്വദേശി റിയാദിൽ കുഴഞ്ഞുവീണു മരിച്ചു

text_fields
bookmark_border
anilan 29921
cancel

റിയാദ്: മലയാളി റിയാദിലെ ആശുപത്രിയിൽ കുഴഞ്ഞു വീണു മരിച്ചു. പാലക്കാട് കുന്നത്തുമേട് സ്വദേശി അനിലൻ (51) ആണ് ബത്​ഹയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിയതായിരുന്നു.

15 വർഷമായി സൗദിയിലുള്ള അനിലൻ രണ്ടു വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയത്. പിതാവ്: സുരേന്ദ്രനാഥൻ. മാതാവ്: ശാരദ മണി. ഭാര്യ: സുമതി. മക്കൾ: ആരതി, ഗോപിക.

മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾക്ക് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദിഖ് തൂവൂർ, കൺവീനർമാരായ ഫിറോസ് ഖാൻ കൊട്ടിയം, മജീദ് ചക്കി പറമ്പിൽ, ദഖ്‌വാൻ, അനില​െൻറ സഹോദരി പുത്രൻ അർജിത്‌ എന്നിവർ രംഗത്തുണ്ട്.


Show Full Article
TAGS:Gulf death 
News Summary - palakkadu native died in Riyadh
Next Story