Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിലെ ജിസാനിൽ പാലക്കാട് സ്വദേശി കുത്തേറ്റു മരിച്ചു

text_fields
bookmark_border
സൗദിയിലെ ജിസാനിൽ പാലക്കാട് സ്വദേശി കുത്തേറ്റു മരിച്ചു
cancel

ജിസാൻ: സൗദിയിലെ ജിസാനിനടുത്ത് ദർബ് എന്ന സ്ഥലത്ത് പാലക്കാട് സ്വദേശി കുത്തേറ്റു മരിച്ചു. മണ്ണാർക്കാട് ഒന്നാം മൈല് കൂമ്പാറ ചേരിക്കപ്പാടം സ്വദേശി സി.പി അബ്ദുൽ മജീദാണ് (47) കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ ഇദ്ദേഹം നടത്തിയിരുന്ന ശീഷ കടയിൽ വെച്ചായിരുന്നു സംഭവം.

നേരത്തെ ഇതേ കടയിൽ താൽക്കാലിക ജോലി ചെയ്തിരുന്ന ഒരു ബംഗ്ളാദേശി പൗരനെ ജോലിയിൽ നിന്നും ഒഴിവാക്കിയിരുന്നു. ഇദ്ദേഹം സുഹൃത്തുക്കളുമായി തിരിച്ചെത്തി വീണ്ടും മുൻ ജോലി വേണം എന്നാവശ്യപ്പെട്ടപ്പോൾ ജോലിയില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചതിനെ തുടർന്നുണ്ടായ വാക്കു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വാക്കുതർക്കത്തിനിടെ ഒരാൾ കത്തികൊണ്ട് അബ്ദുൽ മജീദിന്റെ കഴുത്തിൽ കുത്തുകയും ഇദ്ദേഹം സംഭവസ്ഥലത്ത് വെച്ചുതന്നെ മരിക്കുകയുമായിരുന്നു. സംഭവത്തിൽ പ്രതികളായ മൂന്ന് ബംഗ്ളാദേശി പൗരന്മാരെ പോലീസ് അറസ്റ്റ് ചെ്തിട്ടുണ്ട്. മൃതദേഹം ദർബ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് നാട്ടിലായിരുന്ന അബ്ദുൽ മജീദ് ഇക്കഴിഞ്ഞ സെപ്തംബർ ഒമ്പതാം തീയ്യതിയാണ് തിരിച്ചെത്തിയത്. പിതാവ്: സി.പി സൈദ് ഹാജി, മാതാവ്: സൈനബ, ഭാര്യ: ഇ.കെ റൈഹാനത്ത്, മക്കൾ: ഫാത്വിമത്തു നാജിയ, മിദ്‌ലാജ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Palakkad native stabbed to death in Jizan
Next Story