പാലക്കാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി
text_fieldsഅബ്ബാസ്
അസീർ: അസീർ പ്രവാസി സംഘം വാദിയാൻ സനാഇയ്യ യൂനിറ്റ് അംഗവും പാലക്കാട് പുതുനഗരം സ്വദേശിയുമായ അബ്ബാസിനെ (44) മരിച്ച നിലയിൽ കണ്ടെത്തി. വാദിയാൻ സനാഇയ്യയിൽ ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്ന ഇദ്ദേഹത്തെ ഞായറാഴ്ച രാവിലെ സ്വന്തം വാഹനത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
തുടർന്ന് ഇദ്ദേഹത്തിന്റെ സ്പോൺസർ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പ്രാഥമിക നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ലഹദ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യയും മൂന്ന് കുട്ടികളുമുള്ള അബ്ബാസ് കോയമ്പത്തൂരിലാണ് നിലവിൽ താമസിക്കുന്നത്. അസീർ പ്രവാസി സംഘം ലഹദ് ഏരിയ റിലീഫ് കൺവീനർ മണികണ്ഠന്റെ നേതൃത്വത്തിൽ മരണാനന്തര നടപടിക്രമങ്ങൾ നടന്നുവരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

