Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎക്​സിറ്റടിച്ച്​...

എക്​സിറ്റടിച്ച്​ നാട്ടിൽ പോകാനിരുന്ന യുവാവിന്​​ സൗദിയിൽ ദാരുണാന്ത്യം

text_fields
bookmark_border
accident-death_vineeth
cancel
camera_alt???????

റിയാദ്​: സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മലയാളി യുവാവ്​ മരിച്ചു. അടുത്തയാഴ്​ച ഫൈനൽ എക്​സിറ്റിൽ നാട്ടിൽ പോകാനി രുന്ന പാലക്കാട്​ മങ്കര മാങ്കുറുശ്ശി സ്വദേശി തോണി പറമ്പിൽ രാമൻ കുട്ടിയുടെ മകൻ വി​നീതിനാണ്​ (31) ദാരുണാന്ത്യം.

റിയാദ്​ പ്രവിശ്യയിലെ ദവാദ്​മി പട്ടണത്തിൽ നിന്ന്​ 160 കിലോമീറ്ററകലെ നെസി പട്ടണത്തിന്​ സമീപം അബൂറഖബിൽ ബുധനാഴ ്​ച രാവിലെ​ തൊഴിലാളികൾ സഞ്ചരിച്ച ഡബിൾ ഡോർ പിക്കപ്പ്​ വാൻ മറിഞ്ഞാണ്​ അപകടം. കൂടെയുണ്ടായിരുന്ന രണ്ട്​ ഉത്തർപ ്രദേശ്​ സ്വദേശികൾക്കും ഒരു ബംഗ്ലാദേശിക്കും പരിക്കേറ്റു.

ആശുപത്രികൾക്ക്​ സാ​േങ്കതിക വിദഗ്​ധരായ തൊഴിലാളികളെ സ​പ്ലൈ ചെയ്യുന്ന അൽമജാൽ അൽഅറബി ഗ്രൂപ്പ്​ എന്ന കമ്പനിയിലെ ജീവനക്കാരാണ്​ ഇവരെല്ലാവരും. യു.പി സ്വദേശികളിൽ ഒരാളാണ്​ വാഹനം ഒാടിച്ചിരുന്നത്​. ജോലിസ്ഥലത്തേക്ക്​ പോവുകയായിരുന്ന വാഹനം നിയന്ത്രണംവിട്ട്​ കീഴ്​മേൽ മറിഞ്ഞാണ്​ അപകടം.

ഗുരുതര പരിക്കേറ്റ വിനീത്​ സംഭവസ്ഥലത്ത്​ തന്നെ മരിച്ചു. ബാക്കി മൂന്നുപേരിൽ അതീവ ഗുരുതര പരിക്കേറ്റയാളെ റിയാദിലെ ആശുപ​ത്രിയിലും മറ്റൊരാളെ ദവാദ്​മി ജനറൽ ആശുപ​​ത്രിയിലും താരതമ്യേന ചെറിയ പരിക്കേറ്റയാളെ നെസി ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. റിയാദിലെയും ദവാദ്​മിയിലെയും ആശുപത്രികളിൽ കഴിയുന്നവർ തീവ്രപരിചരണ വിഭാഗത്തിലാണ്​.

വിനീതി​​​​െൻറ മൃതദേഹം നെസി ആശുപത്രി മോർച്ചറിയിൽ. അപകടമുണ്ടായ ഉടനെ സ്ഥലത്തെത്തിയ പൊലീസാണ്​ പരിക്കേറ്റവരെയും മൃതദേഹത്തെയും ആശുപത്രിയിലെത്തിച്ചത്​. മരണപ്പെട്ട വിനീത്​ നാലുവർഷം മുമ്പാണ്​ ഇൗ കമ്പനിയിലേക്ക്​ സാ​േങ്കതിക തൊഴിലാളിയുടെ വിസയിലെത്തിയത്​. രണ്ട്​ വർഷം മുമ്പ്​ അവധിക്ക്​ നാട്ടിൽ പോയി മടങ്ങി.

അടുത്തയാഴ്​ച ഇഖാമയുടെ കാലാവധി കഴിയും. അപ്പോൾ ഫൈനൽ എക്​സിറ്റിൽ നാട്ടിലേക്ക്​ മടങ്ങാനുള്ള തീരുമാനത്തിലായിരുന്നു. അതിനായി കമ്പനിയിൽ രാജിനൽകി, എക്​സിറ്റ്​ വിസക്ക്​ വേണ്ടിയുള്ള കാത്തിപ്പിലായിരുന്നു. അതിനിടയിലാണ്​ വിധിയുടെ ക്രൂരതയുണ്ടായത്​.

അവിവാഹിതനാണ്​. വിജയകുമാരിയാണ്​ അമ്മ. മൂന്ന്​ മക്കളിൽ മൂത്തയാളാണ്​ വിനീത്​. രണ്ടാമൻ ഒമാനിൽ ജോലി ചെയ്യുന്നു. മൃതദേഹം നാട്ടിൽ അയക്കുന്നതിന്​ ദവാദ്​മി കെ.എം.സി.സി പ്രവർത്തകർ രംഗത്തുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident deathpalakkadsaudi death
News Summary - palakkad native died in saudi-gulf news
Next Story