Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജുബൈലിൽ തീപിടിത്തത്തിൽ...

ജുബൈലിൽ തീപിടിത്തത്തിൽ പാലക്കാട് സ്വദേശി മരിച്ചു

text_fields
bookmark_border
ജുബൈലിൽ തീപിടിത്തത്തിൽ പാലക്കാട് സ്വദേശി മരിച്ചു
cancel
Listen to this Article

ജുബൈൽ: ഗോഡൗണിണിലുണ്ടായ തീപിടിത്തത്തിൽ പാലക്കാട് സ്വദേശി മരിച്ചു. ജുബൈൽ ജബൽ സ്ട്രീറ്റിലെ സ്വകാര്യ ഇലക്ട്രിക് സ്ഥാപനത്തിലെ ജീവനക്കാരൻ കാരക്കുറിശി സ്രാമ്പിക്കൽ വീട്ടിൽ അബ്ദുല്ല - സൈനബ ദമ്പതികളുടെ മകൻ നാസർ സ്രാമ്പിക്കൽ (57) ആണ് മരിച്ചത്.

വ്യാഴാഴ്ച പകലാണ് ഗോഡൗണിനിൽ തീപ്പിടിത്തം ഉണ്ടായത്. അഗ്നിശമനസേന തീകെടുത്തുകയായിരുന്നു. ​പൊലീസെത്തി മൃതദേഹം ജുബൈൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 30 വർഷമായി സൗദിയിൽ പ്രവാസിയായ ഇദ്ദേഹം വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്തു വരുകയായിരുന്നു. ഭാര്യ: ഹാലിയത്ത് ബീവി. മകൻ ബഹീജ് രണ്ടുമാസം മുമ്പ് മരിച്ചു. ബാസിം, സിത്തു എന്നിവരാണ് മറ്റുമക്കൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Obituary
News Summary - Palakkad native died in Jubail fire
Next Story