Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാലക്കാട് സ്വദേശി അബഹയിൽ നിര്യാതനായി

text_fields
bookmark_border
പാലക്കാട് സ്വദേശി അബഹയിൽ നിര്യാതനായി
cancel
camera_alt

വി.എം അക്ബർ

ഖമീസ് മുശൈത്ത്: പാലക്കാട് സ്വദേശി അബഹയിൽ നിര്യാതനായി. വടക്കഞ്ചേരി ആമക്കുളം പൂക്കോട് മംഗലം സ്വദേശി വി.എം അക്ബർ (58) ആണ് മരിച്ചത്.

ചൊവ്വാഴ്ച താമസ സ്ഥലത്ത് വെച്ച് ഹൃദയാഘാതം വന്നായിരുന്നു മരണം. അബഹയിൽ ബൂഫിയ നടത്തിയിരുന്ന ഇദ്ദേഹം 27 വർഷമായി പ്രവാസിയായിരുന്നു. രണ്ട് വർഷം മുമ്പാണ് അവസാനം അവധിക്കായി നാട്ടിൽ പോയി തിരിച്ചെത്തിയത്.

പിതാവ്: പരേതനായ വി.ആർ.എസ് മുഹമ്മദ് ഇബ്രാഹിം, മാതാവ്: ബീഫാത്തിമ. ഭാര്യ: ഷമിത. മക്കൾ: അലീഷ, അമീഷ. സഹോദരങ്ങൾ: ഇസ്മാഈൽ, കാസിം, ഷംസുദ്ദീൻ, സൽമ, അസീറ, ജമീല, ബൽക്കീസ്, സീനത്ത്.

ഐ.സി.എഫ് അബഹ സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് സൈനുദ്ദീൻ അമാനിയുടെ നേതൃത്വത്തിൽ എംബസി വെൽഫയർ അംഗം അഷ്റഫ് കുറ്റിച്ചൽ, ജഅ്ഫർ പാലക്കാട്, അഷ്‌റഫ് പള്ളം തുടങ്ങിയവർ നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് മയ്യിത്ത് അബഹയിലെ ഷൂഹത് മഖ്ബറയിൽ ഖബറടക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - palakkad native died in Abha
Next Story