Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദയാഘാതത്തെ തുടർന്ന് പാലക്കാട് സ്വദേശി സൗദിയിലെ മൊഹായിൽ മരിച്ചു

text_fields
bookmark_border
ഹൃദയാഘാതത്തെ തുടർന്ന് പാലക്കാട് സ്വദേശി സൗദിയിലെ മൊഹായിൽ മരിച്ചു
cancel

മൊഹായിൽ: പാലക്കാട് സ്വദേശി സൗദിയിൽ അസീറിനടുത്ത് മൊഹായിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പട്ടാമ്പി വിളയൂർ കുപ്പൂത്ത് കിളിക്കോട്ടിൽ സൈതാലിയുടെ മകൻ അൻവർ സാദിഖ് (43) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഉറങ്ങാൻ കിടന്നിട്ട് വെള്ളിയാഴ്ച കാലത്ത് എണീക്കാത്തതിനെ തുടർന്ന് സുഹ്യത്തുക്കൾ നോക്കിയപ്പോൾ മരണപ്പെട്ട നിലയിലായിരുന്നു.

മൂന്നര വർഷമായി മൊഹായിൽ അൽ ജറാദ് ഓട്ടോമാറ്റിക് ബേക്കറിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. എട്ട് മാസങ്ങൾക്ക് മുമ്പാണ് അവസാനമായി നാട്ടിൽ അവധിക്ക് പോയി തിരിച്ചെത്തിയത്. മാതാവ്: ആയിഷ. ഭാര്യ: സബീല, മക്കൾ: സൽമാനുൽ ഫാരിസ്, സൽമ ഫർസാന, സൽമ ഷിഫാന, മരുമകൻ: സ്വലാഹുദ്ദീൻ.

സഹോദരങ്ങൾ: മുസ്തഫ മുസ് ലിയാർ, സിദ്ദീഖ് അൻവരി, ഹൈദർ, ആമിന, സുഹറ. നിയമനടപടികൾ പൂർത്തിയാക്കി മൊഹായിൽ ഖബറടക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Palakkad Native Death in Saudi Muhayil
Next Story