Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാലക്കാട് സ്വദേശി റിയാദിൽ മരിച്ചു
text_fieldsbookmark_border
റിയാദ്: ദീർഘനാളായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി മരിച്ചു. പാലക്കാട് ആലത്തൂർ, എരുമയൂർ സ്വദേശി ഫസീല മൻസിലിൽ അലിയാർ കുട്ടിയാണ് ഉലയയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഒലയ നോവാട്ടൽ ഹോട്ടലിൽ പെയിൻറിങ് തൊഴിലാളിയായിരുന്നു. പനിബാധിച്ചാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ശ്വാസകോശത്തിെൻറ പ്രവർത്തനം തകരാറിലായതിനെ തുടർന്ന് െവൻറിലേറ്ററിെൻറ സഹായത്താലാണ് ജീവൻ നിലനിറുത്തിയിരുന്നത്. കെ.പി സാറയാണ് ഭാര്യ. മക്കൾ: സോഫിയ, സുബൈജ, -ഫൗസിയ, ഫസീല. മരുമക്കൾ: അബ്ദുൽ ഹക്കീം, അബ്ദുൽ നാസർ, അഷ്റഫ് (യു.എ.ഇ), റഫീഖ് (ഖത്തർ). മൃതദേഹം നാട്ടിൽ അയക്കാൻ സാമൂഹിക പ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, മുജീബ് കായംകുളം, നോവാട്ടൽ ഹോട്ടൽ ഫ്രണ്ട് ഒാഫീസ് മാനേജർ മേനാജ് തൊടിയിൽ എന്നിവർ രംഗത്തുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
