പാലക്കാട് കൂട്ടായ്മ ഇഫ്താർ സംഗമം
text_fieldsപാലക്കാട് പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം സാംസ്കാരിക സദസ്സിൽ പ്രസിഡൻറ് സുരേഷ് ഭീമനാട് സംസാരിക്കുന്നു
റിയാദ്: പാലക്കാട് പ്രവാസി അസോസിയേഷെൻറ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമവും സാംസ്കാരിക സദസ്സും സംഘടിപ്പിച്ചു. ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഇരുന്നൂറിലധികം പേർ പങ്കെടുത്തു. സാംസ്കാരിക സദസ്സ് മാധ്യമ പ്രവർത്തകൻ വി.ജെ. നസ്റുദീൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സുരേഷ് ഭീമനാട് അധ്യക്ഷത വഹിച്ചു. മാള മുഹ് യിദ്ദീൻ റമദാൻ സന്ദേശം നൽകി.
ഷംനാദ് കരുനാഗപ്പള്ളി (പ്രസിഡൻറ്, റിയാദ് മീഡിയ ഫോറം), ബാവ താനൂർ (കെ.എം.സി.സി), രഘുനാഥ് പറശ്ശിനിക്കടവ് (ഒ.ഐ.സി.സി), ഷഫീഖ് (കേളി), സിദ്ധീഖ് മണ്ണാർക്കാട്, ഷാജി മുല്ലപ്പള്ളി, ഷമീർ വല്ലപ്പുഴ, നിയാസ് ചിറക്കൽപ്പടി, ബാദുഷ ഷൊർണ്ണൂർ, ശരീഫ് പാക്കത്തു, അരവിന്ദൻ ഒറ്റപ്പാലം എന്നിവർ സംസാരിച്ചു. മുഹമ്മദലി മണ്ണാർക്കാട് സ്വാഗതവും മുജീബ് ചുട്ടിപ്പാറ നന്ദിയും പറഞ്ഞു.

