പാലക്കാട് ജില്ല പ്രവാസി കൂട്ടായ്മ വിന്റർ ഫെസ്റ്റ് മാർച്ച് മൂന്നിന്
text_fieldsപാലക്കാട് ജില്ല പ്രവാസി കൂട്ടായ്മ റിയാദിൽ വാർത്തസമ്മേളനം നടത്തുന്നു
റിയാദ്: പാലക്കാട് ജില്ല പ്രവാസി കൂട്ടായ്മ സംഘടിപ്പിക്കുന്ന വിന്റർ ഫെസ്റ്റ് മാർച്ച് മൂന്നിന് നടക്കും. റിയാദിലുള്ള മുഴുവൻ പാലക്കാട് ജില്ലക്കാരെയും ഉൾപ്പെടുത്തിയായിരിക്കും ഫെസ്റ്റെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഇൗയടുത്തായി രൂപവത്കരിച്ച കൂട്ടായ്മയുടെ പ്രവർത്തനങ്ങൾക്ക് ഫെസ്റ്റോടെ തുടക്കംകുറിക്കും. കലാകായിക സാംസ്കാരിക പ്രവർത്തനങ്ങൾ കൂടാതെ ജീവകാരുണ്യ പ്രവർത്തനങ്ങളും ലക്ഷ്യംവെച്ചാണ് സംഘടന രൂപവത്കരിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.
വളരെ ചുരുങ്ങിയ നാൾകൊണ്ടുതന്നെ 700ൽപരം അംഗങ്ങളാണ് സംഘടനയിൽ ചേർന്ന് പ്രവർത്തിക്കുന്നത്. സംഘടന പ്രവർത്തനം മികച്ചതാക്കാൻവേണ്ടി പാലക്കാട് ജില്ലയെ 12 നിയോജക മണ്ഡലങ്ങളാക്കി തിരിച്ച് ഓരോ നിയോജക മണ്ഡലത്തിൽനിന്നും മൂന്ന് എക്സിക്യൂട്ടിവ് മെംബർമാരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
ജില്ലയിലെ പ്രവാസികളുടെ മക്കളില്‍ മികച്ച വിജയം നേടുന്ന വിദ്യാർഥികള്‍ക്ക് കാഷ് പ്രൈസ് ഉള്‍പ്പെടെയുള്ള അവാര്‍ഡ് സമ്മാനിക്കുമെന്ന് വാർത്തസമ്മേളനത്തിൽ പ്രഖ്യാപിച്ചു. പ്രയാസം അനുഭവിക്കുന്ന പ്രവാസികൾക്ക് ഒരു കൈത്താങ്ങായാണ് കൂട്ടായ്മയുടെ പ്രവർത്തനം മുന്നോട്ട് പോകുക.
ഭാവിയിൽ നിരവധി ജനക്ഷേമ പ്രവർത്തനങ്ങൾ നടത്താനുള്ള തീരുമാനം എടുത്തിട്ടുണ്ട്. ജാതി, മത, രാഷ്ട്രീയ, കക്ഷി ഭേദമന്യേ പരസ്പരം സഹായിക്കാനും സഹകരിക്കാനുമാണ് കൂട്ടായ്മയുടെ ഒത്തൊരുമിച്ചുള്ള തീരുമാനമെന്നും വാര്‍ത്തസമ്മേളനത്തില്‍ ഭാരവാഹികൾ പറഞ്ഞു. പ്രസിഡന്റ് കബീര്‍ പട്ടാമ്പി, ശ്യാം സുന്ദര്‍, സുരേഷ് ഭീമനാട്, മഹേഷ് ജയ്, ശിഹാബ് കരിമ്പാറ, മൊയ്തീന് മണ്ണാര്‍ക്കാട്, ശബരീഷ് ചിറ്റൂര്‍, അജ്മൽ അലനല്ലൂർ, ഹമീദ് നെന്മാറ, ഷിജു കൊടുവായൂർ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

