പാലക്കാട് ജില്ല പ്രവാസി അസോസിയേഷൻ രൂപവത്കരിച്ചു
text_fieldsപാലക്കാട് ജില്ല പ്രവാസി അസോസിയേഷൻ ഭാരവാഹികളും രൂപവത്കരണ യോഗത്തിൽ പങ്കെടുത്തവരും
റിയാദ്: പാലക്കാട് ജില്ലയിൽനിന്ന് റിയാദിലുള്ള പ്രവാസികളുടെ പുതിയ കൂട്ടായ്മ നിലവിൽ വന്നു. പാലക്കാട് ജില്ല പ്രവാസി അസോസിയേഷൻ എന്ന പേരിൽ രൂപവത്കരിച്ച സംഘടനയുടെ ആദ്യയോഗം ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ നടന്നു. സാമൂഹിക പ്രവര്ത്തകന് ഷിഹാബ് കൊട്ടുകാട് ലോഗോ പ്രകാശനം ചെയ്തു.
സാമൂഹിക പ്രവര്ത്തകന് ഷിഹാബ് കൊട്ടുകാട് ലോഗോ പ്രകാശനം ചെയ്യുന്നു
ഷാഹുല്‍ഹമീദ് തെന്നിലാപുരം (ചെയര്മാന്), സുരേഷ് പാലക്കാട് (പ്രസി.), അബ്ദുല്ല അബു അനസ് നെന്മാറ കൈറാടി (ജന. സെക.), മുഹമ്മദ് മസ്താന് മേലാര്‍കോട് (ട്രഷ.), നിസാം ആലത്തൂര്‍ തോണിപ്പാടം, കെ.പി. മുസ്തഫ പട്ടാമ്പി (വൈ. പ്രസി.), വിനോദ് ചിറ്റിലഞ്ചേരി, നൂറുല്‍ ഹമീദ് നെന്മാറ, ജാഷിര്‍ പരുത്തിപ്പുള്ളി, റഫീഖ് തോലന്നൂര്‍ (ജോ. സെക്ര.), മുജീബ് ചുട്ടിപ്പാറ, ധനജ്ഞന്‍ മേലാര്‍കോട് (അസി. ട്രഷ.), റിയാസ് പറളി, ഷാഫി കൊഴിഞ്ഞാമ്പാറ, ഷാജഹാന് പാലക്കാട് യാക്കര (രക്ഷാധികാരികള്‍) എന്നിവരാണ് ഭാരവാഹികള്‍. വിവിധ കണ്‍വീനര്‍മാരായി ശിവദാസ് ചെര്‍പ്പുള്ളശ്ശേരി, ജലീല്‍ നെന്മാറ പേഴുംപാറ (എഡിറ്റിങ്ങ് ആൻഡ് ഫോട്ടോഗ്രാഫി), കുഞ്ഞഹമ്മദ് കലാക്ഷേത്ര (എൻറര്‍ടൈന്‍മെൻറ്) എന്നിവരെയും തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

