ലേബർ ക്യാമ്പിൽ സ്നേഹവിരുന്നൊരുക്കി പാലക്കാട് ജില്ല പ്രവാസി അസോസിയേഷൻ
text_fieldsപാലക്കാട് ജില്ല പ്രവാസി അസോസിയേഷൻ റിയാദ് ദിറാബിലെ സ്വകാര്യ കമ്പനി ലേബർ ക്യാമ്പിൽ ഇഫ്താർ വിരുന്നൊരുക്കിയപ്പോൾ
റിയാദ്: പാലക്കാട് ജില്ല പ്രവാസി അസോസിയേഷെൻറ ആഭിമുഖ്യത്തിൽ തൊഴിലാളികൾക്കായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. റിയാദ് ദിറാബിലെ സ്വകാര്യ കമ്പനി ലേബർ ക്യാമ്പിലാണ് സ്നേഹസന്ദേശവുമായി അസോസിയേഷൻ പ്രവർത്തകരെത്തിയത്. താമസരേഖാ കാലാവധി തീർന്ന് നാട്ടിൽ പോകാനാവാതെയും ജോലിയും ശമ്പളവുമില്ലാതെയും കഴിഞ്ഞ ഏതാനും വർഷങ്ങളായി ദുരിതമനുഭവിക്കുന്ന മലയാളികളുൾപ്പെടെ വിവിധ രാജ്യക്കാരായ അറുന്നൂറിലധികം തൊഴിലാളികളാണ് ഈ ക്യാമ്പിലുള്ളത്.
അസോസിയേഷൻ ഭാരവാഹികളും റിയാദിലെ സാംസ്കാരിക, സാമൂഹിക, സന്നദ്ധ പ്രവർത്തകരും നേരിട്ടെത്തിയാണ് തൊഴിലാളികൾക്ക് വിരുന്നൊരുക്കിയത്.
അസോസിയേഷൻ ചെയർമാൻ കബീർ പട്ടാമ്പി, പ്രോഗ്രാം കൺവീനർ റഊഫ് പട്ടാമ്പി, പ്രസിഡന്റ് ഷഫീർ പത്തിരിപ്പാല, സെക്രട്ടറി അബ്ദുല്ല നഫാസ്, ട്രഷറർ സുരേഷ് ആലത്തൂർ, നിർവാഹക സമിതി അംഗങ്ങളായ ഷാജീവ്, മഹേഷ്, ജംഷാദ്, ബാബു പട്ടാമ്പി, അൻവർ, ഷഹീർ, മനു മണ്ണാർക്കാട്, അബൂബക്കർ, അൻസാർ, അഷ്റഫ്, അനസ്, മുജീബ്, സുബീർ, അജ്മൽ, ആഷിഫ് ആലത്തൂർ എന്നിവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

