പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷന് പുതിയ നേതൃത്വം
text_fieldsകബീർ പട്ടാമ്പി (ചെയ.), ശ്യാം സുന്ദർ (പ്രസി.), മുസ്തഫ എടത്തനാട്ടുകര (ജന. സെക്ര.), റഊഫ്
പട്ടാമ്പി (ട്രഷ.), ബാബു പട്ടാമ്പി (ചീഫ് കോഓഡി.)
റിയാദ്: പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷെൻറ അടുത്ത വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. എക്സിറ്റ് 18-ലെ വലീദ് ഇസ്തിറാഹയിൽ നടന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭരണസമിതി പ്രഖ്യാപനം നടന്നത്. പ്രസിഡൻറ് ഷഫീർ പത്തിരിപ്പാല അധ്യക്ഷത വഹിച്ചു.
ജോയിൻറ് സെക്രട്ടറി ജംഷാദ് വാക്കയിൽ സ്വാഗതവും ട്രഷറർ സുരേഷ് ആലത്തൂർ നന്ദിയും പറഞ്ഞു. കഴിഞ്ഞ ഭരണസമിതിയുടെ റിപ്പോർട്ട് ജോയിൻറ് സെക്രട്ടറി ജംഷാദ് വാക്കയിലും പി.ആർ.ഒ. ഷിഹാബ് കരിമ്പാറയും ചേർന്ന് അവതരിപ്പിച്ചു. സാമ്പത്തിക കണക്കുകൾ ട്രഷറർ സുരേഷ് ആലത്തൂർ സമർപ്പിച്ചു. തുടർന്ന് അഡ്മിൻ പാനൽ അംഗങ്ങളായ കബീർ പട്ടാമ്പി, ബാബു പട്ടാമ്പി, ശ്യാം സുന്ദർ, അഷറഫ് അപ്പക്കാട്ടിൽ, ജംഷാദ് വാക്കയിൽ, അൻവർ സാദത്ത്, ഷഫീഖ് പാറയിൽ, മഹേഷ് ജയ് എന്നിവർ ചേർന്ന് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.
ആഷിഫ് ആലത്തൂരിെൻറ നേതൃത്വത്തിൽ വിവിധ കലാ-സാംസ്കാരിക പരിപാടികളും ശ്യാം സുന്ദർ നയിച്ച സംഗീത നിശയും അരങ്ങേറി. റഹ്മാൻ മുനമ്പത്ത്, ജയൻ കൊടുങ്ങല്ലൂർ, ഷംനാദ് കരുനാഗപ്പള്ളി, ജോജി കോട്ടയം, കമർ ഭാനു ടീച്ചർ, നൗഫൽ, സുഭാഷ് എടപ്പാൾ, വർഗീസ് വയനാട്, ബാബുരാജ്, നിസാർ കരുനാഗപ്പള്ളി, മജീദ്, ബിന്യാമിൻ ബിൽറൂ, റസ്സൽ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. കബീർ പട്ടാമ്പി (ചെയ.), ശ്യാം സുന്ദർ (പ്രസി.), മുസ്തഫ എടത്തനാട്ടുകര (ജന. സെക്ര.), റഊഫ് പട്ടാമ്പി (ട്രഷ.), ബാബു പട്ടാമ്പി (ചീഫ് കോഓഡി.), ഷിഹാബ് കരിമ്പാറ (പി.ആർ.ഒ.), അബൂബക്കർ, ഷഫീർ പത്തിരിപ്പാല (വൈ. ചെയ.), ഷാജീവ് ശ്രീകൃഷ്ണപുരം, മനാഫ് പൂക്കാട്ടിൽ (വൈ. പ്രസി.), അൻവർ സാദത്ത്, മനു മണ്ണാർക്കാട് (ജോ. സെക്ര.), അനസ് മണ്ണാർക്കാട്, ആഷിക്ക് മണ്ണാർക്കാട് (ജോ. ട്രഷ.), സുരേഷ് ആലത്തൂർ (ഫൈനാ. കൺ.), ഇസ്ഹാഖ് മണ്ണാർക്കാട് (സ്പോ. കൺ.), ഷഹീർ കോട്ടകാട്ടിൽ, സുബീർ എടത്തനാട്ടുകര (ജോ. കൺ.), മഹേഷ് ജയ് (ആർട്സ് കൺ.), ആഷിഫ് ആലത്തൂർ (ജോ. കൺ.), ഫൈസൽ പാലക്കാട് (ചാരിറ്റി കോഓഡി.), മുജീബ് വള്ളിക്കോട്, വാസുദേവൻ, വിഘ്നേഷ്, മധു, അബ്ദുൽ റഷീദ്, അൻസർ പള്ളിക്കര (ജോ. കോഓഡി.) എന്നിവരാണ് പുതിയ ഭാരവാഹികൾ.
ജംഷാദ് വാക്കയിൽ, അഷ്റഫ് അപ്പക്കാട്ടിൽ, ഷഫീഖ് പാറയിൽ, നഫാസ് അബൂബക്കർ, അനീഷ്, സുബിൻ, ഫൈസൽ ബഹസ്സൻ, സതീഷ്, ഷബീർ പത്തിരിപ്പാല, മുഹമ്മദ് റിസ്വാൻ പട്ടാമ്പി, ഷബീർ അലനല്ലൂർ എന്നിവരെ നിർവാഹക സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

