പക്ഷാഘാതം: പാലക്കാട് സ്വദേശി നിര്യാതനായി
text_fieldsഖഫ്ജി: പക്ഷാഘാതത്തെ തുടർന്ന് കുളിമുറിയിൽ വീണു ഗുരുതരാവസ്ഥയിലായ മലയാളി നിര്യാതനായി.പാലക്കാട് ആലത്തൂർ തേൻ കുറിശ്ശിയിൽ വഹാബ് റാവുത്തർ സിറാജ് (50) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇദ്ദേഹം പക്ഷാഘാതം ബാധിച്ച് കുളിമുറിയിൽ വീണത്. പക്ഷേ ആരും അറിയാതെ ഒന്നര ദിവസം അവിടെത്തന്നെ കിടന്നു. മുറിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന സിറാജിനെ ശനിയാഴ്ച രാത്രിയോടെയാണ് സുഹൃത്തുക്കൾ കണ്ടെത്തുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തത്. 24 മണിക്കൂർ കഴിഞ്ഞതിനാൽ സിറാജിെൻറ അവസ്ഥ ഗുരുതരമായി കഴിഞ്ഞിരുന്നു. ഒരു വശം പൂർണമായി തളരുകയും സംസാരശേഷി നഷ്ടപ്പെടുകയും ചെയ്തു.
ഖഫ്ജിയിലെ ജനറൽ ആശുപത്രിയിലെ പരിമിതി മൂലം എത്രയും വേഗം നാട്ടിൽ എത്തിക്കാൻ കമ്പനിയും മറ്റുള്ളവരും കാര്യമായി ശ്രമിച്ചു. പക്ഷാഘാതം സംഭവിച്ച രോഗിക്ക് 14 ദിവസത്തെ ചികിത്സയോ ഒബ്‌സർവേഷനോ കഴിഞ്ഞാൽ മാത്രമേ വിമാനയാത്ര അനുവദിക്കൂ എന്നു വിമാന കമ്പനി അറിയിച്ചത് മൂലം ഈ തിങ്കളാഴ്ചയോടെ നാട്ടിലെത്തിക്കാമെന്ന പ്രതീക്ഷയായിരുന്നു. ഖഫ്ജി കുവൈത്ത് ജോയിൻറ് ഓപറേഷനുകളിലെ കോൺ ട്രാക്ടിങ് കമ്പനിയായ ബെസ്റ്റ് ട്രേഡിങിൽ ( അൽ ഈസ) ഡ്രൈവർ ആയിരുന്നു സിറാജ്. ഭാര്യ: പ്യാരി ജാൻ. സജീഷ്മ ഏകമകൾ. എത്രയും വേഗം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാമൂഹിക പ്രവർത്തകരായ അബ്ദുൽ ജലീൽ കോഴിക്കോട്, അബ്ദുൽ ലത്തീഫ് കോഴിക്കോട്, അബ്ദുൽമജീദ് പാലത്തിങ്കൽ എന്നിവർ രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
