പാലക്കണ്ടി അബ്ദുറസാഖിന് ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി സ്വീകരണം നൽകി
text_fieldsപഴയകാല പ്രവാസി പാലക്കണ്ടി അബ്ദുറസാഖിന് ഒ.ഐ.സി.സി ജിദ്ദ കോഴിക്കോട് ജില്ല കമ്മിറ്റി സ്വീകരണം നൽകിയപ്പോൾ
ജിദ്ദ: പഴയകാല പ്രവാസിയും കോൺഗ്രസ് പോഷക സംഘടനാ നേതാവുമായിരുന്ന പാലക്കണ്ടി അബ്ദുറസാഖിന് ഒ.ഐ.സി.സി ജിദ്ദ കോഴിക്കോട് ജില്ല കമ്മിറ്റി സ്വീകരണം നൽകി. ശറഫിയ അബീർ പോളിക്ലിനിക് ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ യോഗം സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ എടവണ്ണ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് അബ്ദുൽ നാസർ കോഴിത്തൊടി അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി ഹെൽപ് ഡെസ്ക് കൺവീനർ അലി തേക്കുതോട്, വൈസ് പ്രസിഡന്റ് രവീന്ദ്രൻ എന്നിവർ പാലക്കണ്ടി അബ്ദുറസാഖിനെ ഷാൾ അണിയിച്ചു. അലവി ഹാജി കൊണ്ടോട്ടി, ഉമ്മർ മങ്കട, അസ്ഹബ് വർക്കല, റഫീഖ് മൂസ, അയ്യൂബ് ഖാൻ പന്തളം, വേണു, ബഷീർ അലി പരുത്തിക്കുന്നൻ, എൻജിനീയർ താജുദ്ദീൻ പറമ്പത്ത്, പ്രിൻസാദ് പാറായി, രാധാകൃഷ്ണൻ കാവുമ്പായി, രവീന്ദ്രൻ, അമീർ പരപ്പനങ്ങാടി, യൂസഫ് കോട്ട, അഷറഫ് ചുക്കൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ഒമ്പത് വർഷകാലം ഒ.ഐ.സി.സി ഹെൽപ് ഡെസ്കിന്റെ മികച്ച പ്രവർത്തനം കാഴ്ചവെച്ച കൺവീനർ അലി തേക്കുതോടിനെ കോഴിക്കോട് ജില്ല കമ്മിറ്റി ആദരിച്ചു. സീനിയർ എക്സിക്യുട്ടീവ് അംഗം അബൂബക്കർ അദ്ദേഹത്തെ ഷാൾ അണിയിച്ചു.
ജനറൽ സെക്രട്ടറി മജീദ് ചാലിൽ സ്വാഗതവും ട്രഷറർ ഷിനോയ് ദാമോദരൻ നന്ദിയും പറഞ്ഞു. സെക്രട്ടറിമാരായ അജയ് താമരശ്ശേരി, നൗഷാദ് മുക്കം, എക്സിക്യൂട്ടിവ് അംഗങ്ങളായ ഷമീർ ഷാ കൊളത്തറ, അബ്ദുള്ള മീത്തിൽ, സി.ടി അലിക്കുട്ടി, അഷ്റഫ് കാലിക്കറ്റ്, അഷറഫ് എരിഞ്ചിക്കൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

