Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅഞ്ച്​ കിലോഗ്രാം...

അഞ്ച്​ കിലോഗ്രാം ‘ഷാബു’വുമായി പാകിസ്താനി മക്കയിൽ പിടിയിൽ

text_fields
bookmark_border
അഞ്ച്​ കിലോഗ്രാം ‘ഷാബു’വുമായി പാകിസ്താനി മക്കയിൽ പിടിയിൽ
cancel

മക്ക: വൻതോതിൽ മയക്കുമരുന്ന് വിപണനം നടത്താൻ ശ്രമിച്ച വിദേശി മക്കയിൽ സുരക്ഷാ സേനയുടെ പിടിയിലായി. അഞ്ച് കിലോഗ്രാം മെത്താംഫെറ്റാമൈൻ (ഷാബു) എന്ന മാരക മയക്കുമരുന്നുമായാണ് ഇയാളെ മക്കയിലെ സുരക്ഷാ പട്രോളിങ്​ വിഭാഗം അറസ്​റ്റ്​ ചെയ്തത്.

പിടിയിലായ വ്യക്തി പാകിസ്താൻ സ്വദേശിയാണെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിയെ നിലവിൽ കസ്​റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇയാൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, തുടർ നിയമനടപടികൾക്കായി കേസ് ബന്ധപ്പെട്ട അന്വേഷണ വകുപ്പിന് കൈമാറിയതായും സുരക്ഷാ വിഭാഗം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pakistani citizenarresteddrug marketing
News Summary - Pakistani national arrested in Makkah with 5 kg of 'Shabu'
Next Story