Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപാകിസ്താൻ സയാമീസ്...

പാകിസ്താൻ സയാമീസ് ഇരട്ടകൾ ശസ്ത്രക്രിയക്കായി റിയാദിലെത്തി

text_fields
bookmark_border
പാകിസ്താൻ സയാമീസ് ഇരട്ടകൾ ശസ്ത്രക്രിയക്കായി റിയാദിലെത്തി
cancel

റിയാദ്: പാകിസ്താനിൽ നിന്നുള്ള സയാമീസ് ഇരട്ടകളായ സുഫിയാനും യൂസുഫും വിദഗ്ധ ചികിത്സയ്ക്കായി റിയാദിലെത്തി. സൗദി ഭരണാധികാരി സൽമാൻ രാജാവി​െൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാ​െൻറയും പ്രത്യേക നിർദേശപ്രകാരമാണ് കുട്ടികളെയും കുടുംബത്തെയും സൗദിയിലെത്തിച്ചത്.

റിയാദിലെ കിങ് ഖാലിദ് അന്താരാഷ്​്ട്ര വിമാനത്താവളത്തിൽ എത്തിയ കുട്ടികളെ ഉടൻ തന്നെ നാഷനൽ ഗാർഡ് മന്ത്രാലയത്തിന് കീഴിലുള്ള കിങ് അബ്​ദുല്ല സ്പെഷ്യലിസ്​റ്റ്​ ചിൽഡ്രൻസ് ആശുപത്രിയിലേക്ക് മാറ്റി. സങ്കീർണമായ വേർപിരിയൽ ശസ്ത്രക്രിയയുടെ സാധ്യതകൾ വിലയിരുത്തുന്നതിനായി ഡോക്ടർമാരുടെ പ്രത്യേക സംഘം പ്രാഥമിക പരിശോധനകൾ ആരംഭിച്ചു കഴിഞ്ഞു.

ഈ മഹത്തായ മാനുഷിക ദൗത്യത്തിന് പിന്തുണ നൽകിയ ഭരണകൂടത്തിന് സൗദി സയാമീസ് ശസ്ത്രക്രിയ സംഘം തലവൻ ഡോ. അബ്​ദുല്ല അൽറബീഅ നന്ദി അറിയിച്ചു. സങ്കീർണമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന ലോകത്തെമ്പാടുമുള്ള കുരുന്നുകൾക്ക് സൗദി അറേബ്യ നൽകുന്ന കരുതലി​െൻറ ആഴമാണ് ഈ സംരംഭമെന്ന് അദ്ദേഹം പറഞ്ഞു.

‘സയാമീസ് ഇരട്ടകളെ വേർപെടുത്തുന്ന ശസ്ത്രക്രിയകളിൽ സൗദി മെഡിക്കൽ സംഘത്തിന് ആഗോളതലത്തിൽ തന്നെ വലിയ അനുഭവസമ്പത്തും മികച്ച വിജയശതമാനവുമുണ്ട്. ഈ മേഖലയിൽ ലോകത്തി​െൻറ മെഡിക്കൽ റഫറൻസായി സൗദി മാറിയിരിക്കുകയാണ്. തങ്ങളുടെ കുഞ്ഞുങ്ങൾക്ക് മെച്ചപ്പെട്ട ജീവിതം ആഗ്രഹിക്കുന്ന നിരവധി കുടുംബങ്ങൾക്ക് ഈ ദൗത്യം വലിയ പ്രത്യാശ നൽകുന്നു’ -ഡോ. റബീഅ കൂട്ടിച്ചേർത്തു.

തങ്ങൾക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണത്തിനും ചികിത്സാ സൗകര്യങ്ങൾക്കും സയാമീസ് ഇരട്ടകളുടെ കുടുംബം സൗദി ഭരണകൂടത്തോടും ജനങ്ങളോടും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി. വിദഗ്ധ ചികിത്സയിലൂടെ കുട്ടികൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന വലിയ പ്രതീക്ഷയിലാണ് കുടുംബം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi NewsConjoined twinsSurgeryPakistan
News Summary - Pakistani conjoined twins arrive in Riyadh for surgery
Next Story