Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപാകിസ്​താൻ...

പാകിസ്​താൻ പ്രധാനമന്ത്രി സൗദിയിൽ, കിരീടാവകാശി മക്കയിൽ കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
പാകിസ്​താൻ പ്രധാനമന്ത്രി സൗദിയിൽ, കിരീടാവകാശി മക്കയിൽ കൂടിക്കാഴ്ച നടത്തി
cancel
camera_alt

പാകിസ്​താൻ പ്രധാനമന്ത്രി ശഹബാസ് ഷെരീഫ് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്​ച നടത്തുന്നു

മക്ക: ഒൗദ്യോഗിക സന്ദർശനത്തിന്​ സൗദി അറേബ്യയിലെത്തിയ പാകിസ്​താൻ പ്രധാനമന്ത്രി ശഹബാസ് ഷെരീഫ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്​ച നടത്തി. വെള്ളിയാഴ്ച മക്കയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. സുപ്രധാന വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്​തതായാണ്​ വിവരം. തുർക്കിയ പ്രസിഡൻറ്​ റജബ്​ ത്വയ്യിബ്​ ഉർദുഗാനും ഇതേസമയത്ത്​ ജിദ്ദയിലെത്തിയിട്ടുണ്ട്​. മൂന്ന്​ രാഷ്​ട്രത്തലവന്മാരും ഒരു മേശക്ക്​ ചുറ്റുമിരുന്നുള്ള ചർച്ചകളും നടക്കുന്നുണ്ടെന്നാണ്​ അന്താരാഷ്​ട്ര മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നത്​. സൗദി അറേബ്യ, തുർക്കിയ, പാകിസ്​താൻ രാജ്യങ്ങൾ തമ്മിലുള്ള പ്രതിരോധ കരാർ ഒപ്പിടും എന്നും റിപ്പോർട്ടുകളുണ്ട്​.

വ്യാഴാഴ്ച ജിദ്ദയിലെത്തിയ പ്രധാനമന്ത്രി ശഹബാസ് ഷെരീഫ് മക്കയിലെത്തി ഉംറ കർമങ്ങൾ പൂർത്തിയാക്കിയ ശേഷമായിരുന്നു കൂടിക്കാഴ്​ച ഉൾപ്പടെയുള്ള ഔദ്യോഗിക പരിപാടികളിലേക്ക്​ നീങ്ങിയത്​. പ്രധാനമന്ത്രിയോടൊപ്പമെത്തിയ ഫീൽഡ് മാർഷൽ സയ്യിദ് അസിം മുനീർ, പാകിസ്​താൻ പ്രതിനിധി സംഘത്തിലെ മറ്റ് അംഗങ്ങൾ എന്നിവർ മക്കയിൽ ഉംറ നിർവഹിച്ചു. പ്രധാനമന്ത്രിയും സംഘവും വിശുദ്ധ കഅ്​ബയുടെ ഉൾവശം സന്ദർശിക്കുകയും അവിടെ പ്രാർത്ഥിക്കുകയും ചെയ്​തു.

ഒൗദ്യോഗിക സന്ദർശനത്തിന്​ സൗദി അറേബ്യയിലെത്തിയ പാകിസ്​താൻ പ്രധാനമന്ത്രി ശഹബാസ് ഷെരീഫ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്​ച നടത്തി. വെള്ളിയാഴ്ച മക്കയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. സുപ്രധാന വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്​തതായാണ്​ വിവരം. തുർക്കിയ പ്രസിഡൻറ്​ റജബ്​ ത്വയ്യിബ്​ ഉർദുഗാനും ഇതേസമയത്ത്​ ജിദ്ദയിലെത്തിയിട്ടുണ്ട്​. മൂന്ന്​ രാഷ്​ട്രത്തലവന്മാരും ഒരു മേശക്ക്​ ചുറ്റുമിരുന്നുള്ള ചർച്ചകളും നടക്കുന്നുണ്ടെന്നാണ്​ അന്താരാഷ്​ട്ര മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നത്​. സൗദി അറേബ്യ, തുർക്കിയ, പാകിസ്​താൻ രാജ്യങ്ങൾ തമ്മിലുള്ള പ്രതിരോധ കരാർ ഒപ്പിടും എന്നും റിപ്പോർട്ടുകളുണ്ട്​.

വ്യാഴാഴ്ച ജിദ്ദയിലെത്തിയ പ്രധാനമന്ത്രി ശഹബാസ് ഷെരീഫ് മക്കയിലെത്തി ഉംറ കർമങ്ങൾ പൂർത്തിയാക്കിയ ശേഷമായിരുന്നു കൂടിക്കാഴ്​ച ഉൾപ്പടെയുള്ള ഔദ്യോഗിക പരിപാടികളിലേക്ക്​ നീങ്ങിയത്​. പ്രധാനമന്ത്രിയോടൊപ്പമെത്തിയ ഫീൽഡ് മാർഷൽ സയ്യിദ് അസിം മുനീർ, പാകിസ്​താൻ പ്രതിനിധി സംഘത്തിലെ മറ്റ് അംഗങ്ങൾ എന്നിവർ മക്കയിൽ ഉംറ നിർവഹിച്ചു. പ്രധാനമന്ത്രിയും സംഘവും വിശുദ്ധ കഅ്​ബയുടെ ഉൾവശം സന്ദർശിക്കുകയും അവിടെ പ്രാർത്ഥിക്കുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mohammed bin salmanShehbaz SharifPakistan prime minister
News Summary - പാകിസ്​താൻ പ്രധാനമന്ത്രി സൗദിയിൽ, കിരീടാവകാശി മക്കയിൽ കൂടിക്കാഴ്ച നടത്തി
Next Story