‘സംസ്കാരങ്ങളുടെ കൂടിച്ചേരൽ’ പെയിൻറിങ് പ്രദർശനം ജിദ്ദയിൽ തുടങ്ങി
text_fieldsജിദ്ദ: ‘സംസ്കാരങ്ങളുടെ കൂടിച്ചേരൽ’ എന്ന തലക്കെട്ടിൽ ആറാമത് പെയിൻറിങ് പ്രദർശനം ജിദ്ദയിൽ തുടങ്ങി. സൗദി ഫൈൻ ആർട്സ് സെൻററിലൊരുക്കിയ പ്രദർശനം ജിദ്ദ കലാ സാംസ്കാരിക സൊസൈറ്റി ഡയറക്ടർ മുഹമ്മദ് അൽസബീഹ് ഉദ്ഘാടനം ചെയ്തു. സൗദിക്ക് പുറമെ കുവൈത്ത്, യമൻ, ജോർഡൻ, റഷ്യ, മെക്സികോ, സ്പെയിൻ, ബോസ്നിയ, ചൈന, ഇൗജിപ്ത്, ഇന്തോനോഷ്യ, കെനിയ എന്നീ രാജ്യങ്ങളിലെ 17 വനിത ചിത്രകലാകാരികളുടെ വൈവിധ്യമാർന്നതും പുതുമ നിറഞ്ഞതുമായ കളർപെയിൻറിങുകളാണ് പ്രദർശനത്തിലുള്ളത്.
ഏഴ് ദിവസം നീണ്ടു നിൽക്കും. വിവിധ സംസ്കാരങ്ങൾ പരിചയപ്പെടുത്തലും കൈമാറലും സമാധാന സന്ദേശവുമാണ് പ്രദർശനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകർ വ്യക്തമാക്കി. ജിദ്ദയിൽ കളർ പെയിൻറിങിൽ കഴിവുള്ള ധാരാളം കലാകാരന്മാരുണ്ടെന്നും അതിനാലാണ് ഇവിടെ പ്രദർശനമൊരുക്കിയതെന്നും പ്രദർശന മേധാവി ഉലയാ ദഖ്സ് പറഞ്ഞു. അടുത്ത പ്രദർശനം ദുബൈ, റിയാദ്, ജോർഡൻ എന്നിവിടങ്ങളിലായിരിക്കുമെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
