ശ്രദ്ധേയമായി ഒമ്പതാം ക്ലാസുകാരിയുടെ കവിതാസമാഹാരം ‘പേജസ് ഒാഫ് മൈ ആൽബം’
text_fieldsദമ്മാം: ചുറ്റുമുള്ളതിലെല്ലാം സ്നേഹവും നന്മയും സൗന്ദര്യവും മാത്രം ദർശിച്ച് ഒമ്പതാം ക ്ലാസുകാരി എഴുതിയ കവിതകൾ വായിക്കുന്നവരിലേക്കും പകരുന്നത് പ്രതീക്ഷകൾ. ദമ്മാം ഇൻ റർനാഷനൽ ഇന്ത്യൻ സ്കൂളിലെ മുൻ വിദ്യാർഥിനി നബ അഷ്റഫിൻറ 36 കവിതകൾ അടങ്ങുന്ന ‘പേ ജസ് ഒാഫ് ൈമ ആൽബം’ എന്ന കവിത സമാഹാരമാണ് വിഷയ വൈവിധ്യവും എഴുത്തിെൻറ ലാളിത്യവും കൊണ്ട് ശ്രദ്ധിക്കപ്പെടുന്നത്. കൗമാരക്കാരിയുടെ കേവല കുതൂഹലങ്ങൾക്കപ്പുറം തെൻറ ജീവിതത്തിൽ പൊതിഞ്ഞുനിൽക്കുന്നതിനെെയല്ലാം തിളങ്ങുന്ന കണ്ണുകൾ കൊണ്ട് നോക്കിക്കാണുകയാണ് എഴുത്തിലെ കൗമാരക്കാരി. എൽ.കെ.ജി മുതൽ പഠിച്ച സ്കൂളിൽ നിന്ന് ഒരു അധ്യയനകാലത്തിെൻറ പാതി വഴിയിൽ യാത്രപറഞ്ഞ് പിരിയേണ്ടിവന്ന നിർണായക മുഹൂർത്തങ്ങളെ ഉള്ളുലക്കും വിധം കവിതകളിലേക്ക് സന്നിവേശിപ്പിച്ചാണ്, ‘പേജസ് ഒാഫ് ൈമ ആൽബം’ എന്ന കവിതയെഴുതിയത്.
സൗഹൃദങ്ങളേയും കുഞ്ഞു കുഞ്ഞു സ്വപ്നങ്ങളേയും ഉപേക്ഷിച്ചുപോകേണ്ടിവന്നത് നോവായി മനസ്സിലടിഞ്ഞതാണ് പിന്നീട് കവിതയായി പൊട്ടിവിടർന്നത്.
രാക്കിളിപ്പാട്ടിെൻറ സൗന്ദര്യത്തെക്കുറിച്ച് എഴുതിയതാണ് പുസ്തകത്തിലെ ആദ്യത്തെ കവിത. കൗമാരക്കാരിയിൽ നിന്ന് മാറി ഇരുത്തംവന്ന എഴുത്തുകാരിയുെട മികവ് ഇത്തരം വിഷയങ്ങളുെട തിരഞ്ഞെടുപ്പുകളിലും നബ പ്രകടിപ്പിക്കുന്നുണ്ട്. ആദ്യമായി സ്കൂളിൽ പോയ അനുഭവങ്ങളെ ഒരു കൊഞ്ചലിെൻറ താളത്തിൽ കവിതയാക്കി മാറ്റിയിരിക്കുന്നു. ഉപ്പ അടുത്തില്ലാത്തതിെൻറ കുറവ് നികത്തി തന്നെ ചേർത്തു പിടിക്കുന്ന ഉമ്മയുടെ സ്നേഹത്തെക്കുറിച്ച് രണ്ട് കവിതകളാണ് എഴുതിയിട്ടുള്ളത്. വാഴക്കാട് ബെയ്സ് ഇംഗ്ലീഷ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ നബ ദമ്മാം ദഹ്റാൻ കിങ് ഫഹദ് യൂനിവേഴ്സിറ്റി പെട്രോളിയം ആൻഡ് മിനറൽസ് എന്ന കമ്പനിയിലെ സിസ്റ്റം അനലൈസർ പി.ടി. അഷ്റഫിേൻറയും മാവൂർ ഗവൺമെൻറ് ഹൈസ്കൂൾ അധ്യാപിക നബീലയുടേയും മകളാണ്. അഫ്നാൻ അഷ്റഫ്, അഹ്സാൻ അഷ്റഫ് എന്നിവർ കൂടപ്പിറപ്പുകൾ. വാഴക്കാട് ഹൈസ്കൂളിലെ ഇംഗ്ലീഷ് ക്ലബാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ദമ്മാമിൽ നടന്ന ചടങ്ങിൽ ഇറാം ഗ്രൂപ് എം.ഡി ഡോ. സിദ്ദീഖ് അഹമ്മദ് പുസ്തകം പ്രകാശനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
