കരുണാകരൻ മതവിശ്വാസിയായ മതേതരൻ -പി.എ. റഷീദ്
text_fieldsഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച കെ. കരുണാകരൻ അനുസ്മരണ പരിപാടിയിൽ പി.എ. റഷീദ് മുഖ്യപ്രഭാഷണം നടത്തുന്നു
റിയാദ്: ഉറച്ച മതവിശ്വാസിയായ കരുണാകരൻ അതിനേക്കാൾ മികച്ച മതേതരൻ ആയിരുന്നുവെന്ന് ചിന്തകനും എഴുത്തുകാരനുമായ പി.എ. റഷീദ് പറഞ്ഞു. ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച കെ. കരുണാകരൻ അനുസ്മരണ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സ്വന്തം വിശ്വാസം മുറുകെപ്പിടിച്ചും മറ്റുള്ളവരുടെ വിശ്വാസത്തെ ബഹുമാനിക്കാനും ആദരിക്കാനും കഴിഞ്ഞതാണ് കരുണാകരനെ കേരളത്തിെൻറ ആദരണീയനായ ലീഡറാക്കിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണകാലത്തെ ദീർഘവീക്ഷണവും കൃത്യതയും ചടുലതയുമാണ് കരുണാകരനെ ലീഡറെന്നും ചാണക്യനെന്നും മലയാളികൾ വിളിച്ചതെന്നും കേരളത്തിെൻറ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചതിലും വ്യത്യസ്ത മേഖലയിൽ മലയാളികളെ ലോകത്തിന് മുന്നിലെത്തിക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിച്ചതും കരുണാകരൻ ആണെന്നും ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് സലിം കളക്കര അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി സിദ്ദീഖ് കല്ലുപറമ്പൻ ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി നേതാവ് അഷ്റഫ് തങ്ങൾ, സെൻട്രൽ വൈസ് പ്രസിഡൻറ് രഘുനാഥ് പറശ്ശിനിക്കടവ്, സുരേഷ് ശങ്കർ, അഷ്കർ കണ്ണൂർ, നൗഫൽ പാലക്കാടൻ, ബാലു കുട്ടൻ, ഷാജി മഠത്തിൽ, സുഗതൻ നൂറനാട്, ശുകൂർ ആലുവ, അമീർ പട്ടണത്ത്, അബ്ദുൽ സലീം ആർത്തിയിൽ, നാസർ വലപ്പാട്ട്, ആലുവ ജമാൽ, സക്കീർ ഹുസൈൻ, അൻസാർ നൈതല്ലൂർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി യഹിയ കൊടുങ്ങല്ലൂർ സ്വാഗതവും സജീർ പൂന്തുറ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

