പ്രവാസിവ്യവസായി പി. തമ്പി റാവുത്തർ നാട്ടിൽ നിര്യാതനായി
text_fieldsജുബൈൽ: ജുബൈലിലെ പ്രമുഖ വ്യവസായി പി. തമ്പി റാവുത്തർ (73) നാട്ടിൽ നിര്യാതനായി. സ്വവസതിയായ കൊല്ലം പുനലൂർ തൊളിക്കോട് ബീനക്കോട്ടജിൽ രാവിലെ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജുബൈൽ മത്സ്യവ്യാപാര മേഖലയിൽ തുടക്കമിടുകയും കഴിഞ്ഞ 35 വർഷത്തോളമായി ഇന്ത്യയിലും സൗദിയിലും കുവൈത്തിലും ബഹ്റൈനിലുമായി നിരവധി സംരംഭങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു.
സൗദിയിൽ ആദം ഇന്റർനാഷനൽ കോൺട്രാക്ടിങ് കമ്പനി, കിങ് ഫിഷറീസ്, അഹമ്മദ് ജുബറാൻ ട്രേഡിങ് കമ്പനി, കുവൈത്തിൽ അൽ-ഹോളി ട്രേഡിങ് ആൻഡ് കോൺട്രക്ചറിങ് ആദം ഇന്റർനാഷനൽ ബിൽഡേഴ്സ് ആൻഡ് ഡെവലപ്പേഴ്സ്, ആദം റെഡി മിക്സ് കോൺക്രീറ്റ് എന്നീ സ്ഥാപനങ്ങളുടെ ഉടമയായിരുന്നു. ഇപ്പോൾ മകൻ ഫിറോസ് തമ്പിയാണ് സ്ഥാപനങ്ങളുടെ മേലധികാരി. ഭാര്യ: സുഹർബൻ. മറ്റു മക്കൾ: ബീന നിസാർ, റഹ്മത്ത്. മരുമക്കൾ: എം.എസ്. നിസാർ, എം.എച്ച്. ഇംതിയാസ്, അജുമ ഫിറോസ്. ഖബറടക്കം വാളക്കോട് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

