റമദാൻ ആദ്യ 10 ദിനങ്ങളിൽ ഇരു ഹറമുകളിലെത്തിയത് 4.3 കോടിയിലധികം സന്ദർശകർ
text_fieldsമക്ക ഹറമിൽ നമസ്കാരം നിർവഹിക്കുന്ന ഉംറ തീർത്ഥാടകർ
മക്ക: റമദാനിലെ ആദ്യ 10 ദിനങ്ങളിൽ ഇരുഹറമുകളിലും എത്തിയത് 4.3 കോടിയിലധികം വിശ്വാസികൾ. ഹറം കാര്യാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, ആകെ 4,38,40,961 സന്ദർശകരാണ് ഈ കാലയളവിൽ മക്കയിലെ മസ്ജിദുൽ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലുമായി എത്തിയത്.
ഇതിൽ മക്കയിൽ മാത്രം അഞ്ച് നേരത്തെ നമസ്കാരങ്ങൾക്കും തറാവീഹിനുമായി 2.3 കോടിയിലധികം പേർ എത്തിയപ്പോൾ, എട്ട് ലക്ഷത്തിലധികം പേർ ഉംറ നിർവഹിച്ചു. മദീനയിലെ മസ്ജിദുന്നബവിയിൽ 1.07 കോടി വിശ്വാസികൾ നമസ്കാരങ്ങളിൽ പങ്കെടുത്തു.
കൂടാതെ റൗദ ശരീഫിൽ നമസ്കരിക്കാനും പ്രവാചകനും അനുചരന്മാർക്കും സലാം അർപ്പിക്കാനുമായി ലക്ഷക്കണക്കിന് ആളുകൾക്ക് സൗകര്യമൊരുക്കാൻ അധികൃതർക്ക് സാധിച്ചു.
സന്ദർശകരുടെ ഈ അഭൂതപൂർവമായ തിരക്കിനിടയിലും അത്യാധുനിക സേവന സംവിധാനങ്ങളിലൂടെയും കൃത്യമായ സുരക്ഷാ ക്രമീകരണങ്ങളിലൂടെയും സുഗമമായ ആരാധനാ സൗകര്യങ്ങൾ ഉറപ്പുവരുത്താൻ കഴിഞ്ഞത് ഹറം കാര്യാലയത്തിന്റെ വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

