Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഔ​ട്ട് ല​റ്റ് 2022'ശ്ര​ദ്ധ നേ​ടു​ന്നു

text_fields
bookmark_border
ഔ​ട്ട് ല​റ്റ് 2022ശ്ര​ദ്ധ നേ​ടു​ന്നു
cancel
camera_alt

ഔ​ട്ട്​​ല​റ്റ്​ ഷോ​പ്പി​ങ്​ മേ​ളയിലെ വിവിധ ദൃശ്യങ്ങൾ

റിയാദ്: നിത്യോപയോഗ സാധനങ്ങളുടെ വിലക്കുറവിനൊപ്പം വിനോദങ്ങളുടെയും വിശിഷ്ടഭോജ്യങ്ങളുടെയും ഉത്സവക്കാലമൊരുക്കി 'ഔട്ട്ലറ്റ് 2022'.സൗദി ജനറൽ എന്റർടെയിൻമെന്റ്‌ അതോറിറ്റി കിങ് ഖാലിദ് റോഡിലെ റിഹാബിൽ ഒരുക്കിയ മേള ഒരാഴ്ച പിന്നിടുമ്പോൾ തദ്ദേശീയരടക്കം നിരവധി കുടുംബങ്ങളാണ് സന്ദർശിച്ചത്.

മികച്ച ഷോപ്പിങ്, വിനോദ അനുഭവങ്ങളാണ് നഗരിയിൽ. മുതിർന്നവർക്കും കുട്ടികൾക്കുമുള്ള വിവിധ ഗെയിമുകൾ, ഇതര വിനോദോപാധികൾ എന്നിവയും 1,45,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ സജ്ജീകരിച്ചു.മിത കാലാവസ്‌ഥയിൽ ആസ്വാദ്യകരമായ സായാഹ്നങ്ങളും രാവുകളുമാണ് മേള സന്ദർശകർക്ക് സമ്മാനിക്കുന്നത്. അന്താരാഷ്ട്ര ബ്രാൻഡുകളുടെ ഉൽപന്നങ്ങൾ 70 ശതമാനം വരെ വിലക്കുറവിൽ ലഭിക്കുന്നു.

ഗി​ന്ന​സ് സാ​ക്ഷ്യ​പ​ത്ര​വു​മാ​യി ജ​ന​റ​ൽ എ​ന്റ​ർ​ടെ​യി​ൻ​മെ​ന്റ് അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ

ഉത്സവം തുടങ്ങി മൂന്നാംദിനം തന്നെ നഗരിക്ക് ഗിന്നസ് ലോക റെക്കോഡ് ലഭിച്ച വാർത്ത 'ഗൾഫ് മാധ്യമം'റിപ്പോർട്ട് ചെയ്തിരുന്നു. ദിവസവും വൈകീട്ട് നാല് മുതലാണ് നഗരി തുറക്കുക. ശനിയാഴ്ച മുതൽ ബുധനാഴ്ചവരെ രാത്രി 12 വരെയും വ്യാഴം, വെള്ളി ദിവസങ്ങളിൽ പുലർച്ച ഒന്നു വരെയും നഗരി പ്രവർത്തിക്കും.http://enjoy.sa/ar/events/Outlet വഴി പ്രവേശന പാസുകൾ ബുക്ക് ചെയ്യാം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 'Out Let 2022' is gaining attention
Next Story