ഐ.എം.സി.സി പ്രസിഡൻറിനെ പുറത്താക്കൽ; തെറ്റിദ്ധരിക്കപ്പെട്ട ഐ.എൻ.എൽ ദേശീയ നേതൃത്വത്തിന്‍റെ നടപടിയെ തള്ളുന്നു - എ.എം അബ്ദുല്ലക്കുട്ടി
text_fieldsജിദ്ദ: ഐ.എൻ.എൽ പാർട്ടിക്കകത്തുണ്ടായ വിഭാഗീയതകൾക്കതീതമായി നിലയുറപ്പിച്ച സൗദി ഐ.എം.സിസി കമ്മിറ്റിയെ വരുതിയിൽ നിർത്താൻ കഴിയില്ലെന്ന് മനസിലാക്കിയ ഒരു വിഭാഗം സംസ്ഥാന നേതാക്കൾ പാർട്ടി ദേശീയ നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചതിെൻറ ഫലമായാണ് സൗദി ഐ.എം.സി.സി പ്രസിഡൻറ് സ്ഥാനത്ത് നിന്ന് തന്നെ നീക്കിയ ഐ.എൻ.എൽ അഖിലേന്ത്യ പ്രസിഡൻറിെൻറ നടപടിയുണ്ടായിട്ടുള്ളതെന്ന് എ.എം. അബ്ദുല്ല കുട്ടി പറഞ്ഞു.
വസ്തുതകളുടെ പിൻബലമില്ലാത്തതും ദേശീയ നേതൃത്വത്തിെൻറ തെറ്റായ നിലപാടുകളെകുറിച്ചു കൃത്യമായ ബോധ്യം ഉള്ളതിനാലും തന്നെ നീക്കിയ നടപടിയെ തള്ളിക്കളയുന്നു. സംസ്ഥാന അധ്യക്ഷൻ പ്രഫ. എ.പി. അബ്ദുൽ വഹാബിനെതിരെ നടത്തിയ ഗൂഡാലോചന പുറത്ത് കൊണ്ടുവരികയും അദ്ദേഹത്തിനെതിരെയുള്ള വ്യാജ പ്രചാരണങ്ങളെ തള്ളിക്കളഞ്ഞു പാർട്ടിയെയും സംസ്ഥാന അധ്യക്ഷനെയും ന്യായീകരിച്ചു കൊണ്ട് ഫേസ്ബുക്കിൽ ഐ.എം.സി.സി പ്രസിഡൻറ് എന്ന നിലയിൽ താൻ നടത്തിയ പ്രതികരണം, സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തുന്നതാണെന്ന ദേശീയ നേതൃത്വത്തിെൻറ കണ്ടെത്തൽ അത്ഭുതപ്പെടുത്തുന്നതാണ്.
പാർട്ടിയിലെ ഒരു വിഭാഗത്തിെൻറ മാത്രം വക്താവായി ദേശീയ നേതൃത്വം മാറി എന്നതിെൻറ തെളിവാണിത്. കാലങ്ങളായി പാർട്ടിയിലെ ഗ്രൂപ്പിസത്തെ താലോലിക്കുന്ന അഖിലേന്ത്യ പ്രസിഡൻറ് പ്രഫ. മുഹമ്മദ് സുലൈമാൻ കേരളത്തിന് പുറത്ത് പാർട്ടി ആശയപരമായി അകറ്റി നിർത്തുന്ന പലരുമായും പുലർത്തുന്ന ചങ്ങാത്തത്തെ ചോദ്യം ചെയ്തതും ഇത്തരത്തിലുള്ള നീതിരഹിത നടപടിക്ക് കാരണമായിട്ടുണ്ട്. ആത്മാഭിമാനമുള്ള ഒരു പ്രവർത്തകനും ഉൾക്കൊള്ളാൻ കഴിയാത്ത ഇത്തരത്തിലുള്ള ഇടപെടലുകളെ തള്ളിക്കളയാനേ നിർവാഹമുള്ളൂ.
തന്‍റെ ഫേസ്ബുക് പോസ്റ്റിനെ തെറ്റായി ദേശീയ നേതൃത്വത്തെ ധരിപ്പിച്ചവർക്കെതിരെ നടപടി എടുക്കണമെന്നും ഒരു കാരണവും കൂടാതെ പാർട്ടിയിൽ വിഭാഗീയ പ്രവർത്തനങ്ങൾ നടത്തുന്നവരുടെ വാക്കുകൾ കേട്ട്, ഐ.എം.സി.സി സൗദി നാഷനൽ കമ്മറ്റി പ്രസിഡൻറായ തനിക്ക് ഷോക്കോസ് നൽകി അവഹേളിച്ചതിനെതിരെ ഖേദപ്രകടനം നടത്തണമെന്നും അല്ലാത്ത പക്ഷം ഈ അനീതിക്കെതിരെ പാർട്ടിയുടെ ഭരഘടന ഉയർത്തി നിയമ നടപടികളിലേക്ക് നീങ്ങണമെന്ന സൗദി നാഷനൽ കമ്മറ്റിയുടെ തീരുമാനവുമായി മുന്നോട്ടു പോകുന്നതാണെന്നും എ.എം. അബ്ദുല്ലക്കുട്ടി പറഞ്ഞു. തെറ്റായ നിലപാടുകൾ തിരുത്താൻ തയ്യാറാവാത്ത സമീപനമാണ് തുടരുന്നതെങ്കിൽ നീതിപീഠത്തെ സമീപിക്കുകയല്ലാതെ മറ്റു മാർഗമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എ.എം അബ്ദുല്ലക്കുട്ടിക്ക് സൗദി ഐ.എം.സി.സി നാഷനൽ കമ്മിറ്റിയുടെ പൂർണ പിന്തുണ
ഐ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറായി എ.എം. അബ്ദുല്ലക്കുട്ടി തുടരുമെന്നും പ്രസിഡൻറിനെ മാറ്റിയെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും ഐ.എം.സി.സി സൗദി കമ്മിറ്റി അറിയിച്ചു. ഭാരവാഹിത്വത്തിൽ നിന്നും അദ്ദേഹത്തെ മാറ്റുന്നുവെന്ന ഐ.എൻ.എൽ ദേശീയ നേതൃത്വത്തിെൻറ കത്ത് അംഗീകരിക്കേണ്ടതില്ലെന്നും എ.എം. അബ്ദുല്ലക്കുട്ടിക്ക് പൂർണ പിന്തുണ നൽകാനും നാഷനൽ കമ്മറ്റി യോഗം തീരുമാനിച്ചു. സമൂഹ മാധ്യമങ്ങളിൽ ഐ.എൻ.എൽ കേരള പ്രസിഡൻറിനെ അവഹേളിക്കുന്ന പോസ്റ്റുകൾ ഒരു വിഭാഗത്തിെൻറ ഒത്താശയോടെ പ്രചരിക്കപ്പെട്ടപ്പോൾ ആ കള്ള പ്രചാരണത്തെ എതിർത്തുകൊണ്ട് അബ്ദുല്ലക്കുട്ടി നടത്തിയ ഫേസ്ബുക് പ്രതികരണത്തിെൻറ വസ്തുത മനസിലാക്കാതെ ഐ.എൻ.എൽ ദേശീയ നേതൃത്വം ചിലരുടെ വ്യാജ പരാതിയിൽ തെറ്റിദ്ധരിക്കപ്പെട്ട് നൽകിയ ഷോക്കോസ് നോട്ടീസിന് അബ്ദുല്ലക്കുട്ടിയും സൗദി കമ്മിറ്റിയും കൃത്യമായ മറുപടി നൽകിയിരുന്നു.
ഐ.എൻ.എൽ ദേശീയ നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചവർക്കെതിരെ നടപടിയും ആവശ്യപ്പെട്ടിരുന്നു. ഇതൊന്നും പരിഗണിക്കാതെ എടുത്ത നടപടിയായതിനാലാണ് തീരുമാനം അംഗീകരിക്കേണ്ടതില്ല എന്ന് തീരുമാനിച്ചിട്ടുള്ളത്. ഐ.എം.സി.സി ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതും മാറ്റുന്നതും ഐ.എം.സി.സിയുടെ അതത് ഘടകങ്ങളുടെ കൗൺസിലുകളാണ്. കമ്മിറ്റിയുടെ പുതിയ ദേശീയ കൗൺസിൽ അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടന്നുവരികയാണ്. തുടർന്ന് പുതിയ കമ്മിറ്റി വരുന്നത് വരെ എ.എം. അബ്ദുല്ലക്കുട്ടി പ്രസിഡൻറും ഹനീഫ് അറബി ജനറൽ സെക്രട്ടറിയും നാസർ കുറുമാത്തൂർ ട്രഷററുമായ കമ്മിറ്റി തുടരുമെന്നും യോഗം തീരുമാനിച്ചു.
ഓൺലൈൻ യോഗം ഐ.എം.സി.സി ജി.സി.സി ട്രഷററും മുൻ നാഷനൽ കമ്മിറ്റി പ്രസിഡൻറുമായ സയ്യിദ് ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എ.എം. അബ്ദുല്ലക്കുട്ടി അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ നാസർ കുറുമാത്തൂർ (റിയാദ്), കരീം മൗലവി (മദീന), അബ്ദുിറഹ്മാൻ ഹാജി (അസീർ), എൻ.കെ. ബഷീർ (അൽഖസീം), യൂനുസ് മൂന്നിയൂർ (അൽഖുറയാത്ത്), റാഷിദ് കോട്ടപ്പുറം, നവാഫ് ഓസി (കിഴക്കൻ പ്രവിശ്യ), മൻസൂർ വണ്ടൂർ, അബ്ദുൽ ഗഫൂർ (ജിദ്ദ), അബ്ദുൽ കരീം പയമ്പ്ര (ജുബൈൽ), മൊയ്‌തീൻ ഹാജി (അദം), നൗഷാദ് മാരിയാട് (മക്ക), ഹനീഫ പുത്തൂർമഠം (യാംബു) എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഹനീഫ് അറബി സ്വാഗതവും മുഫീദ് കൂരിയാടൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

