‘നമ്മുടെ അഭിമാനം നമ്മുടെ സ്വഭാവത്തിലാണ്’ 95ാമത് സൗദി ദേശീയദിന മുദ്രയും സ്ലോഗനും പ്രസിദ്ധീകരിച്ചു
text_fieldsസൗദി ദേശീയദിന ലോഗോ
റിയാദ്: 95ാമത് സൗദി ദേശീയ ദിനത്തിനായുള്ള ഔദ്യോഗിക മുദ്രയും സ്ലോഗനും പുറത്തിറക്കി. ‘നമ്മുടെ അഭിമാനം നമ്മുടെ സ്വഭാവത്തിലാണ്’ എന്ന ആഘോഷ പ്രമേയത്തിലുള്ള മുദ്ര പൊതുവിനോദ അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ തുർക്കി ആലുശൈഖാണ് പുറത്തിറക്കിയത്.
പുതിയ ആഘോഷ പ്രമേയം സൗദിയുടെ 95 വർഷത്തെ അഭിമാനത്തെയും ആദരവിനെയും പ്രതിഫലിപ്പിക്കുന്നതാണ്. സൗദികളുടെ സ്വഭാവ ത്തിലും അവരുടെ ദേശീയ സ്വത്വത്തിലും വേരൂന്നിയ ആധികാരികതയുടെ മൂല്യങ്ങൾ അത് പ്രകടിപ്പിക്കുന്നു. ജനനം മുതൽ രാജ്യത്തിലെ ജനങ്ങളുടെ സഹജമായ ഗുണങ്ങളെ എടുത്തുകാണിക്കുന്നു.
ഉദാരത, അഭിലാഷം, അനുകമ്പ, ആധികാരികത, പരോപകാരം തുടങ്ങി രാജ്യനിവാസികളുടെ ദൈനംദിന ഇടപെടലുകളിൽ പ്രതിഫലിക്കുന്ന മൂല്യങ്ങൾ അതിലുൾപ്പെടുന്നു.
സൗദിയുടെ വർത്തമാനത്തെയും ഭാവിയെയും സ്ഥാപിച്ച പൈതൃകത്തിലും ആധികാരിക മൂല്യങ്ങളിലും അഭിമാനിക്കുന്നതിെൻറ അർഥങ്ങൾ ഉൾക്കൊള്ളുന്നതുമാണ്. സൗദിയുടെ വിവിധ പ്രദേശങ്ങൾ 95ാമത് ദേശീയദിനം ആഘോഷിക്കാൻ ഒരുങ്ങുകയാണ്.
പൗരന്മാരുടെയും താമസക്കാരുടെയും ഹൃദയങ്ങളിൽ ദേശീയ ദിനത്തിെൻറ പ്രാധാന്യം പ്രതിഫലിപ്പിക്കുന്ന വൈവിധ്യമാർന്ന ദേശീയ പരിപാടികളും പ്രവർത്തനങ്ങളും ഇത്തവണയും അരങ്ങേറും.
95ാമത് ദേശീയ ദിനത്തിനായി അംഗീകൃത ഐഡൻറിറ്റി ഉപയോഗിക്കാനും ഏകീകരിക്കാനും പൊതുവിനോദ അതോറിറ്റി എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു.
ലിങ്കിൽ ക്ലിക്ക് ചെയ്ത് ഐഡൻറിറ്റി വിവിധ ആപ്ലിക്കേഷനിലൂടെ ഗൈഡ് ഡൗൺലോഡ് ചെയ്യാനാകും. ലോഗോയെക്കുറിച്ചും അത് എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ചുമുള്ള നിർദേശങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.
ഔദ്യോഗിക ഫോണ്ടുകൾ, ശൈലികൾ, ടാഗുകൾ എന്നിവക്കു പുറമെ വാക്കാലുള്ളതും ദൃശ്യപരവുമായ ലോഗോ, അതിെൻറ ശരിയായ ഉപയോഗം, അംഗീകൃത നിറങ്ങൾ എന്നിവയുടെ വിശദീകരണവും ഉൾപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

