പൗരാണിക ജിദ്ദയിലെ മറ്റ് കെട്ടിടങ്ങൾ പൊളിക്കാൻ തുടങ്ങി
text_fieldsജിദ്ദ ചരിത്ര മേഖലയിൽ അപകടകരമായി നിൽക്കുന്ന ചരിത്രപരമല്ലാത്ത കെട്ടിടങ്ങൾ നീക്കം ചെയ്യാൻ ആരംഭിച്ചപ്പോൾ
ജിദ്ദ: ജിദ്ദ നഗരത്തിലെ ചരിത്ര മേഖലയിൽ അപകടകരമായി നിൽക്കുന്ന ചരിത്രപരമല്ലാത്ത കെട്ടിടങ്ങൾ നീക്കം ചെയ്യാൻ ആരംഭിച്ചു. ചരിത്ര പുരാതന കെട്ടിടങ്ങൾക്ക് ദോഷം വരുത്താതെയാണ് കെട്ടിടങ്ങൾ നീക്കം ചെയ്യുന്നതെന്ന് ജിദ്ദ ഹിസ്റ്റോറിക്കൽ പ്രോഗ്രാം അധികൃതർ വ്യക്തമാക്കി. പ്രത്യേക പഠനങ്ങളുടെ അടിസ്ഥാനത്തിലാണിത്.
പ്രദേശത്തെത്തുന്ന സന്ദർശകരുടെയും ചരിത്രപരമായ കെട്ടിടങ്ങളുടെയും സുരക്ഷക്ക് അതീവതാൽപര്യം കാണിക്കുന്നതിന്റെ ഭാഗം കൂടിയാണ്. ബിസിനസ്, സാംസ്കാരിക പദ്ധതികൾക്കുള്ള ആകർഷകമായ കേന്ദ്രമായും സംരംഭകർ, സന്ദർശകർ, വിനോദസഞ്ചാരികൾ എന്നിവരുടെ ലക്ഷ്യസ്ഥാനമായും പ്രദേശത്തെ വികസിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

