ഒതായി-ചാത്തല്ലൂർ വെൽഫെയർ കമ്മിറ്റി കുടുംബ സംഗമം
text_fieldsഒതായി-ചാത്തല്ലൂർ വെൽഫെയർ കമ്മിറ്റി ജിദ്ദ നോമ്പുതുറയും കുടുംബ സംഗമവും അഷ്റഫ് ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: ഒതായി ചാത്തല്ലൂർ വെൽഫെയർ കമ്മിറ്റി ജിദ്ദ ഘടകം നോമ്പുതുറയും കുടുംബ സംഗമവും സംഘടിപ്പിച്ചു. കമ്മിറ്റിയുടെ വാർഷിക പൊതുയോഗവും നടന്നു. പ്രസിഡൻറ് കെ.സി. ഫൈസൽ ബാബു അധ്യക്ഷത വഹിച്ചു. രക്ഷാധികാരി പി.വി. അഷ്റഫ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ.പി. സുനീർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ മുഹമ്മദ് അമീൻ ചെമ്മല സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. സുൽഫിക്കർ ഒതായി റമദാൻ സന്ദേശം നൽകി. ഹബീബ് കാഞ്ഞിരാല, കെ.സി. സക്കീർ, വി.പി. ആലിക്കോയ എന്നിവർ സംസാരിച്ചു. പി.സി. ഗഫൂർ സ്വാഗതവും വി.ടി. അഷ്റഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

