പി.വി. മുഹമ്മദ് അഷ്റഫിന് ഒതായി ചാത്തല്ലൂർ വെൽഫെയർ കമ്മിറ്റി യാത്രയയപ്പ് നൽകി
text_fieldsപ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന പി.വി. മുഹമ്മദ് അഷ്റഫിന് ഒതായി ചാത്തല്ലൂർ
വെൽഫെയർ കമ്മിറ്റി ഉപഹാരം നൽകുന്നു
ജിദ്ദ: 37 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പി.വി. മുഹമ്മദ് അഷ്റഫിന് ഒതായി ചാത്തല്ലൂർ വെൽഫെയർ കമ്മിറ്റി യാത്രയയപ്പ് നൽകി.ഇമ്പിരിയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് കെ.സി. ഫൈസൽ ബാബു മെമന്റോ നൽകി ആദരിച്ചു. റിയാദിലായിരുന്നപ്പോഴും ജിദ്ദയിലായിരുന്നപ്പോഴും നാട്ടുകാരുടെ പ്രശ്നങ്ങളിൽ ഇടപെട്ടു.
ഒതായി കൂട്ടായ്മയുടെ പ്രസിഡന്റായും രക്ഷാധികാരിയായും അഷ്റഫ് പ്രവർത്തിച്ചിരുന്നു. രക്ഷാധികാരി സുൽഫിക്കർ ഒതായി പരിപാടി ഉദ്ഘാടനം ചെയ്തു. കെ.സി. ഫൈസൽ ബാബു അധ്യക്ഷത വഹിച്ചു. ഹബീബ് കഞ്ഞിരാല, വി.ടി. അഷ്റഫ്, പി.വി. അഷ്ഫാഖ്, വി.ടി. ആരിഫ്, മുഹ്സിന ടീച്ചർ, റാഫി മന്നയിൽ എന്നിവർ സംസാരിച്ചു. കെ.പി. സുനീർ സ്വാഗതവും ട്രഷറർ മുഹമ്മദ് അമീൻ ചെമ്മല നന്ദിയും പറഞ്ഞു.