ഒതായി ചാത്തല്ലൂർ വെൽഫെയർ കമ്മിറ്റി ഹാജിമാർക്ക് സ്വീകരണം നൽകി
text_fieldsഒതായി ചാത്തല്ലൂർ വെൽഫെയർ കമ്മിറ്റി ഹാജിമാർക്ക് നൽകിയ സ്വീകരണം
ജിദ്ദ: ഒതായി ചാത്തല്ലൂർ വെൽഫെയർ കമ്മിറ്റി ഒതായി ചാത്തല്ലൂർ പ്രദേശത്തുനിന്നു ഹജ്ജ് നിർവഹിക്കാനെത്തിയ ഹാജിമാർക്ക് സ്വീകരണം നൽകി. രക്ഷാധികാരി സുൽഫീക്കർ ഒതായി ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി ഹബീബ് കാഞ്ഞിരാല അധ്യക്ഷത വഹിച്ചു. മുജീബ് സലാഹി മുഖ്യപ്രഭാഷണം നിർവഹിച്ചു. ഹാജിമാർക്കുള്ള ഉപഹാരം സുൽഫീക്കർ, ഹബീബ് എന്നിവർ കൈമാറി. മക്കയിലും മിനയിലുമായി സേവനം അനുഷ്ഠിക്കുന്ന വിവിധ സംഘടനകളുടെ സന്നദ്ധപ്രവർത്തകരുടെ സേവനം കാണുമ്പോൾ അവരെ ഓർത്ത് അഭിമാനം തോന്നുന്നതായി സ്വീകരണത്തിന് നന്ദി പറഞ്ഞു അഫ്സ ഷറഫുദ്ദീൻ പറഞ്ഞു. ബാബു ഷബീബ്, കെ.ടി. ഷറഫുദ്ദീൻ, ഫാസിൽ ഒതായി എന്നിവർ സംസാരിച്ചു. സെക്രട്ടറി വി.പി. നൗഷാദ് സ്വാഗതവും ട്രഷറർ അമീൻ ചെമ്മല നന്ദി പറഞ്ഞു.

