Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒതായി ചാത്തല്ലൂർ വെൽഫെയർ ജിദ്ദ ഘടകത്തിന്​ പുതിയ ഭാരവാഹികൾ

text_fields
bookmark_border
ഒതായി ചാത്തല്ലൂർ വെൽഫെയർ ജിദ്ദ ഘടകത്തിന്​ പുതിയ ഭാരവാഹികൾ
cancel
camera_alt

വി.ടി. അഷ്‌റഫ്, മുഹമ്മദ് അമീൻ ചെമ്മല, പി.വി അഷ്ഫാഖ് അഷ്‌റഫ്, സുൽഫിക്കർ ഒതായി

ജിദ്ദ: ഒതായി ചാത്തല്ലൂർ വെൽഫെയർ ജിദ്ദ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ശറഫിയ സ്നേഹ സ്പർശം ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക ജനറൽ ബോഡി സുൽഫിക്കർ ഒതായി ഉദ്ഘാടനം ചെയ്തു.

കെ.സി ഫൈസൽ ബാബു അധ്യക്ഷത വഹിച്ചു. കെ.പി സുനീർ പ്രവർത്തന റിപ്പോർട്ടും മുഹമ്മദ് അമീൻ ചെമ്മല സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. വി.ടി. മുഹമ്മദ് സിജാഹ്, ജുനൈദ് കാഞ്ഞിരാല എന്നിവർ ഓഡിറ്റിങ് റിപ്പോർട്ട് അവതരിപ്പിച്ചു. പി.സി. ഗഫൂർ സ്വാഗതവും ഹബീബ് കാഞ്ഞിരാല നന്ദിയും പറഞ്ഞു. പി.കെ. ഫാസിൽ, എം. മുസാഫിർ, റാഫി മന്നയിൽ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുഖ്യ ഭാരവാഹികൾക്ക് പുറമെ വിവിധ സബ്‌കമ്മിറ്റികളും രൂപവത്കരിച്ചു.

ഭാരവാഹികൾ: വി.ടി. അഷ്‌റഫ് (പ്രസി.), മുഹമ്മദ് അമീൻ ചെമ്മല (ജന. സെക്ര.), പി.വി അഷ്ഫാഖ് അഷ്‌റഫ് (ട്രഷറർ), സുൽഫീക്കർ ഒതായി (മുഖ്യ രക്ഷാധികാരി), ഹബീബ് കാഞ്ഞിരാല, യു.പി. ജുനൈസ് ബാവ (വൈസ് പ്രസി.), സുനീർ കെ.പി ചാത്തല്ലൂർ, വി.ടി. ഹാരിസ് (സെക്രട്ടറി), കെ.സി ഫൈസൽ ബാബു, പി.സി അബ്ദുൽ ഗഫൂർ (രക്ഷാധികാരി), മുഹ്സിന ടീച്ചർ, ഷബീബ് ടി, വി.ടി. മുഹമ്മദ് സിജാഹ്, അബ്ദുൽ ഗഫൂർ നാലകത്ത് (കുട്ട്യാൻ), അബ്ദുൽ ഹമീദ് മൂർഖൻ (എക്സിക്യൂട്ടീവ് അംഗങ്ങൾ).

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Otai Chathallur Welfare Jeddah Unit New Officers
Next Story