Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒസീമിയ ജിദ്ദ ചാപ്റ്റർ ഇഫ്താർ
text_fieldsbookmark_border
ഒസീമിയ ജിദ്ദ ചാപ്റ്റർ സംഘടിപ്പിച്ച ഇഫ്താർ മീറ്റിൽ പങ്കെടുത്തവർ
Listen to this Article
ജിദ്ദ: കൊണ്ടോട്ടി ഇ.എം.ഇ.എ കോളജ് പൂർവ വിദ്യാർഥി സംഘടന ഒസീമിയ ജിദ്ദ ചാപ്റ്റർ ഇഫ്താർ സംഗമം നടത്തി. അസിസിയ തിഹാമ പാർക്കിൽ നടന്ന പരിപാടി കമ്മിറ്റി ഉപദേശക സമിതി അംഗം ലത്തീഫ് പുളിക്കൽ ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്‍റ് കെ.എൻ.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. ഒസീമിയ റിയാദ് ചാപ്റ്റർ പ്രസിഡന്‍റ് സി.വി. മെഹബൂഹ്, ഉപദേശക സമിതി അംഗം സി.ടി. ശിഹാബ് എന്നിവർ സംസാരിച്ചു. ഷമീർ കുഞ്ഞ നീറാട്, മുഷ്താഖ് മധുവായി, റഈസ് കൊണ്ടോട്ടി, ഷംസു വെള്ളുവമ്പ്രം, ജംഷി കൊണ്ടോട്ടി, മുഹമ്മദ് അലി എന്നിവർ നേതൃത്വം നൽകി. ലത്തീഫ് പൊന്നാട് സ്വാഗതവും നിസാർ നറുകര നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

