'ഓസ്ഫോ ജന' സൗദി നാഷനൽ കമ്മിറ്റി രൂപവത്കരിച്ചു
text_fieldsസൈതലവി ഫൈസി (ചെയർ.), സുബൈർ തങ്ങൾ പട്ടിക്കാട് (പ്രസി.), ഹംസ ഫൈസി കാളികാവ് (ജന. സെക്ര.), മുനീർ ഫൈസി മാമ്പുഴ മക്ക (ട്രഷ.), നൗഫൽ സാദിഖ് ഫൈസി (വർക്കിങ് സെക്ര.
ജിദ്ദ: ഉമ്മുൽ മദാരിസ് പട്ടിക്കാട് ജാമിഅനൂരിയ്യയുടെ പൂർവ വിദ്യാർഥികളുടെ കൂട്ടായ്മയായ 'ഓസ്ഫോ ജന' സൗദി നാഷനൽ കമ്മിറ്റി രൂപവത്കരിച്ചു. നിലവിൽ നടക്കുന്ന പ്രവർത്തനങ്ങൾ ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കമ്മിറ്റിക്ക് രൂപം നൽകിയതെന്ന് ഭാരവാഹികൾ വാർത്തക്കുറിപ്പിൽ അറിയിച്ചു. ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടന്ന ചടങ്ങിൽ ജാമിഅഃ നൂരിയ്യയുടെ സെക്രട്ടറി അബ്ബാസലി തങ്ങൾ കമ്മിറ്റി പ്രഖ്യാപനം നടത്തി. സയ്യിദ് സുബൈർ ഫൈസി അധ്യക്ഷത വഹിച്ചു. യോഗം അബ്ബാസലി തങ്ങൾ ഉദ്ഘാടനം ചെയ്തു. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, അബ്ദുസമദ് പൂക്കോട്ടൂർ, ഇബ്രാഹിം ഫൈസി തിരൂർക്കാട് എന്നിവർ പങ്കെടുത്തു. ഹംസ ഫൈസി റാബിഖ് സ്വാഗതവും മുനീർ ഫൈസി മക്ക നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികൾ: സൈതലവി ഫൈസി റിയാദ് (ചെയർ.), മൊയ്തീൻ കുട്ടി ഫൈസി പന്തല്ലൂർ ജിദ്ദ, ഹംസ ഫൈസി റിപ്പൺ ദമ്മാം, അബൂബക്കർ ഫൈസി വെള്ളില റിയാദ് (വൈസ് ചെയർ.), സുബൈർ തങ്ങൾ പട്ടിക്കാട് നജ്റാൻ (പ്രസി.), ബശീർ ഫൈസി ചെരക്കാപറമ്പ് റിയാദ്, നിസാർ ഫൈസി ചെറുകുളമ്പ് നജ്റാൻ, ബശീർ ഫൈസി ബുറൈദ (വൈസ് പ്രസി.), ഹംസ ഫൈസി കാളികാവ് റാബിഖ് (ജന. സെക്ര.), ഫാറൂഖ് ഫൈസി മണ്ണാർക്കാട് റഫ, ശിഹാബ് ഫൈസി തബൂഖ്, ഷരീഫ് ഫൈസി താഇഫ് (സെക്ര.), നൗഫൽ സ്വാദിഖ് ഫൈസി ഖമീസ് മുശൈത്ത് (വർക്കിങ് സെക്ര.), സൈനുദ്ദീൻ ഫൈസി പൊന്മള ജിദ്ദ, ബശീർ ഫൈസി ചുങ്കത്തറ റിയാദ് (ഓർഗ. സെക്ര.), മുനീർ ഫൈസി മാമ്പുഴ മക്ക (ട്രഷ.), ഉമർ ഫൈസി റിയാദ്, അൻവർ ഫൈസി ജിദ്ദ, അസീസ് ഫൈസി വെള്ളില, ഹൈദർ ഫൈസി ഖമീസ്, നൗഷാദ് ഫൈസി മക്ക, നാസർ ഫൈസി യാംബു, ഖാദിർ ഫൈസി മദീന, ബീരാൻ ഫൈസി ജിസാൻ, അൻസർ ഫൈസി നമിറ, അബ്ദുൽകരീം ഫൈസി ഖൈബർ, ബശീർ ഫൈസി ജിദ്ദ, നൗഷാദ് ഫൈസി വയനാട് അലായ (മെംബർമാർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

