പ്രവാസി സാഹിത്യോത്സവ് ജുബൈലിൽ സംഘാടക സമിതി രൂപവത്കരിച്ചു
text_fieldsഅബ്ദുൽ കരീം ഖാസിമി പരിപാടി ഉദ്ഘാടനം ചെയ്യുന്നു
ജുബൈൽ: സൗദി ഈസ്റ്റ് നാഷനൽ കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന 15ാമത് നാഷനൽ സാഹിത്യോത്സവിന്റെ സംഘാടക സമിതി നിലവിൽവന്നു. ജനുവരി ഒമ്പതിന് ജുബൈലിൽവെച്ചാണ് സാഹിത്യോത്സവ് അരങ്ങേറുക. പ്രവാസലോകത്ത് 24 രാഷ്ട്രങ്ങളിലായി നടക്കുന്ന 15ാമത് സാഹിത്യോത്സവിെൻറ ഭാഗമായാണ് ഇത്തവണ സൗദി ഈസ്റ്റ് നാഷനൽ സാഹിത്യോത്സവിന് ജുബൈലിൽ വേദിയൊരുങ്ങുന്നത്.സൗദി ഈസ്റ്റ് പ്രവിശ്യയിലെ ഹഫർ അൽ ബാതിൻ, അൽ ഖസീം, ഹാഇൽ, റിയാദ്, ദമ്മാം, അൽ ജൗഫ്, അൽഖോബാർ, ജുബൈൽ, അൽ അഹ്സ എന്നിവിടങ്ങളിൽനിന്നുള്ള മത്സരാർഥികളാണ് നാഷനൽ സാഹിത്യോത്സവിൽ മാറ്റുരക്കുക. കലാസാഹിത്യ മേഖലകളിലായി 80ൽപരം മത്സരയിനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. യഥാക്രമം യൂനിറ്റ്, സെക്ടർ, സോൺ തലങ്ങളിലെ മത്സരങ്ങളിൽ വിജയികളായവർക്കാണ് നാഷനൽ തലത്തിൽ അവസരം ലഭിക്കുക. 30 വയസ്സ് കവിയാത്ത സ്ത്രീ പുരുഷന്മാർക്കും കുട്ടികൾക്കും മത്സരത്തിൽ പങ്കെടുക്കാം. സ്കൂൾ അടിസ്ഥാനത്തിലെ കാമ്പസ് സാഹിത്യോത്സവ് ഇത്തവണയും വിപുലമായി നടക്കും.
പ്രഖ്യാപന ചടങ്ങിൽ ആർ.എസ്.സി നാഷനൽ ചെയർമാൻ ഉമറുൽ ഫാറൂഖ് സഖാഫി അധ്യക്ഷത വഹിച്ചു. ഐ.സി.എഫ് നാഷനൽ എക്സിക്യൂട്ടീവ് അംഗം അബ്ദുൽ കരീം ഖാസിമി ഉദ്ഘാടനം ചെയ്തു. റീജനൽ പ്രസിഡൻറ് അബ്ദുൽ ജബ്ബാർ ആലപ്പുഴ സംഘാടക സമിതി കരട് പ്രഖ്യാപനം നടത്തി. ചെയർമാൻ അബ്ദുൽ കരീം ഖാസിമിയുടെയും ജനറൽ സെക്രട്ടറി ശരീഫ് മണ്ണൂരിന്റെയും നേതൃത്വത്തിൽ 111 അംഗ സംഘാടക സമിതിയാണ് നിലവിൽവന്നത്.
യോഗത്തിൽ ശിഹാബ് കായംകുളം, ബഷീർ വെട്ടുപാറ, മനോജ് കാലടി, അബ്ദുൽ അസീസ് സഅദി എന്നിവർ സംസാരിച്ചു. സാഹിത്യോത്സവിെൻറ പോസ്റ്റർ പ്രകാശനവും ചടങ്ങിൽ നിർവഹിച്ചു. നസീർ തുണ്ടിൽ, ജബ്ബാർ ആലപ്പുഴ, അബ്ദുൽ കരീം ഖാസിമി, ജാഫർ കൊടിഞ്ഞി, സലീം പട്ടുവം, ഉബൈദ് സഖാഫി, അബ്ദുറഊഫ് പാലക്കോട്, ശിഹാബ് മങ്ങാടൻ, റഹൂഫ് പാലേരി, നൗഫൽ ചിറയിൽ, ഇബ്രാഹിം അംജദി തുടങ്ങിയവർ പങ്കെടുത്തു. മുഹമ്മദ് അൻവർ ഒളവട്ടൂർ സ്വാഗതവും സംഘാടക സമിതി സെക്രട്ടറി ജലീൽ കൊടുവള്ളി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

