ട്രിയ വാർഷിക സംഗമം സംഘടിപ്പിച്ചു
text_fieldsറിയാദിലെ താഴെക്കോട്ടുകാരുടെ കൂട്ടായ്മയായ ‘ട്രിയ’ കുടുംബ സംഗമത്തിൽനിന്ന്
റിയാദ്: താഴെക്കോട്ടുകാരുടെ പ്രാദേശിക കൂട്ടായ്മയായ ‘ട്രിയ’യുടെ നാലാമത് സ്നേഹസംഗമം സംഘടിപ്പിച്ചു. എക്സിറ്റ് 18ലെ അൽ സാലിഹ് ഇസ്തിറാഹയിൽ നടന്ന സംഗമം അബൂബക്കർ കോടംകാടൻ ഉദ്ഘാടനം ചെയ്തു. ‘ട്രിയ’ ചെയർമാൻ ഷമീർ പൊന്നേത്ത് അധ്യക്ഷത വഹിച്ചു.
റിയാദിലെ പ്രമുഖ ഗായകരുടെ നേതൃത്വത്തിലുള്ള ഇശൽ വിരുന്നും കുട്ടികളുടേയും മുതിർന്നവരുടെയും വിവിധ കലാകായിക മത്സരങ്ങളും അരങ്ങേറി. സംഘടനയുടെ അടുത്ത വർഷത്തേക്കുള്ള ചെയർമാനായി ഷമീർ പൊന്നേത്തിനെ തന്നെ തുടരാൻ തീരുമാനിച്ചു.
യൂനുസ് സലീം, എൻ.പി. ഷമീർ, അഷ്റഫ് കോടംകാടൻ, എൻ.പി. ഷിയാസ്, എ.പി. യാസർ, നജു പൊന്നേത്ത്, യഹിയ, നൗഫൽ മഞ്ഞളുങ്ങൽ, ജിഷാദ് നാലകത്ത്, എ.പി. ഫാസിൽ, അഷ്റഫ് കളക്കണ്ടൻ, പി.കെ. അമീർ, പി.സി. ജലീൽ, മജീദ് ചേങ്ങോടൻ, അലി പൊന്നേത്ത്, റമീസ്, റഫീസ് കപ്പൂർ, ഫാറൂഖ് തുടങ്ങിയവർ സംസാരിച്ചു. ബുഷൈർ ചേങ്ങോടൻ സ്വാഗതവും സിദ്ദീഖ് ചോലക്കൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

