'ടി.കെ.എം സ്മാഷ് 24' ബാഡ്മിന്റൺ ചാമ്പ്യൻഷിപ് സംഘടിപ്പിച്ചു
text_fieldsകൊല്ലം ടി കെ എം എൻജിനീയറിങ് കോളേജ് സൗദി അലുംനി ചാപ്റ്ററിന്റെ നേതൃത്വത്തിൽ
നടന്ന 'ടി.കെ.എം സ്മാഷ് 24' ബാഡ്മിന്റൺ ചാമ്പ്യൻഷിപ് ഉദ്ഘാടന പരിപാടിയിൽ നിന്ന്
റിയാദ്: കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളേജ് സൗദി അലുംനി ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഇന്റർ എൻജിനീയറിങ് കോളജ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ് ടൂർണമെന്റ് 'ടി.കെ.എം സ്മാഷ് 24 സീസൺ ഒന്ന്' റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ബോയ്സ് സെക്ഷനിൽ സംഘടിപ്പിച്ചു.
സൗദി നാഷനൽ ഗെയിംസ് വനിതകളുടെ സിംഗിൾസ് ബാഡ്മിന്റൺ ഹാട്രിക് ഗോൾഡ് മെഡൽ ജേതാവും മലയാളിയുമായ ഖദീജ നിസാഹ് ഐ.ഐ.എസ്.ആറിൽ വച്ച് നടന്ന വർണാഭമായ ചടങ്ങിൽ ബാഡ്മിന്റൺ കളിച്ച് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ എൻജി. നൗഷാദ് അലി കായൽ മഠത്തിൽ, കേരള എൻജിനീയർസ് ഫോറം (കെ.ഇ.എഫ് ) റിയാദ് വൈസ് പ്രസിഡന്റ് എൻജി. ആഷിക് പാണ്ടികശാല, അഡ്വൈസറി ബോർഡ് അംഗം എൻജി. ഷാഹിദ് അലി, ടി.കെ.എം സൗദി അലുംനി ചാപ്റ്റർ പ്രസിഡന്റ് എൻജി. ശ്രീഹരി ശിവദാസ് എന്നിവർ പങ്കെടുത്തു.
16 എൻജിനീയറിങ് കോളേജ് അലുമിനികളിലായി 100 ഓളം ബാഡ്മിന്റൺ കളിക്കാർ പങ്കെടുത്ത വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിങ് കോളജ് അലുംനി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. രണ്ടാം സ്ഥാനം കൊച്ചി കുസാറ്റ് അലുംനി നേടി.
മൂന്നാം സ്ഥാനം തിരുവനന്തപുരം എസ്.സി.ടി കോളേജ് ഓഫ് എൻജിനീയറിങ് അലുംനിയും തിരുനെൽവേലി ഫ്രാൻസിസ് സേവിയർ എൻജിനീയറിങ് കോളേജ് അലുംനിയും പങ്കിട്ടു. വിവിധ വ്യക്തിഗത മത്സരങ്ങളിലെ വിജയികൾക്ക് ട്രോഫികളും കാശ് പ്രൈസുകളും വിതരണം ചെയ്തു.
സമാപന ചടങ്ങിൽ കെ.ഇ.എഫ് റിയാദ് സെക്രട്ടറി എൻജി. നിസാർ ഹുസൈൻ, സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട്, കെ.ഇ.എഫ് ഭാരവാഹികൾ, ടി.കെ.എം സൗദി അലുംനി ചാപ്റ്റർ ഭാരവാഹികൾ, സ്പോൺസർമാരായ എം.എ.ആർ പ്രോജക്ട്സ്, ഇ.എം.എസ് ട്രേഡിങ്, സ്മാർട്ട് സ്റ്റാർ മാനേജ്മെന്റ് കൺസൾട്ടൻസി, ഇൻവിക്റ്റ ഡ്യൂറസ്റ്റീൽ, ബ്രിഡ്ജവേ കോൺട്രാക്ടിങ്, വൈസോഫ്റ്റ് ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.
ടി.കെ.എം അലുംനി അംഗങ്ങളായ കലാകാരികളുടെ ഫേസ് പെയിന്റിങ്ങും, മെഹന്ദിയും കുട്ടികളുടെ ഫ്ലാഷ് മോബും പങ്കെടുത്ത എല്ലാവർക്കും വേറിട്ട ഒരു അനുഭവമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

