ലൗ ഷോർ കുടുംബസംഗമവും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു
text_fieldsലൗ ഷോർ ഖമീസ് മുശൈത്ത് വെൽഫെയർ കമ്മിറ്റി സംഘടിപ്പിക്കുന്ന ഫുട്ബാൾ ടൂർണമെൻറ് ലോഗോ പ്രകാശനം സലിം കൽപ്പറ്റ നിർവഹിക്കുന്നു
അബഹ: ലൗ ഷോർ വെൽഫയർ കമ്മിറ്റി ഖമീസ് മുശൈത്തിൽ കുടുംബസംഗമവും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ഖമീസ് മുശൈത്ത് ശിബയിലെ തോപ്പാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ലൗഷോർ ജനറൽ സെക്രട്ടറി യു.എ മുനീർ ഉദ്ഘാടനം ചെയ്തു. മനാഫ് പരപ്പിൽ അധ്യക്ഷത വഹിച്ചു. കേരളത്തിലെ മൂന്നു ജില്ലകളിലായി 600ഓളം ഭിന്നശേഷിക്കാരായ കുട്ടികളെ സംരക്ഷിക്കുന്നതിനുവേണ്ടി കേരളത്തിന് പുറത്ത് ആദ്യമായി രൂപവത്കരിച്ച കമ്മിറ്റിയാണ് ഖമീസ്മുശൈത്ത് വെൽഫെയർ കമ്മിറ്റി എന്നദ്ദേഹം പറഞ്ഞു. ഗായകനും മോട്ടിവേറ്ററുമായ നവാസ് പാലേരി മുഖ്യാതിഥിയായിരുന്നു.
അസീസ് വയനാട് ലൗഷോറിന്റെ സേവനങ്ങളെ പരിചയപ്പെടുത്തി. ഈദുൽ ഫിത്ർ രണ്ടാംദിനം സംഘടിപ്പിക്കുന്ന ഫുട്ബാൾ ടൂർണമെൻറ് ലോഗോ പ്രകാശനം ചടങ്ങിൽ സലിം കൽപ്പറ്റ നിർവഹിച്ചു. ജലീൽ കാവന്നൂർ, ഉണ്ണിയാൻ കശ്മീർ, മുഹമ്മദ് സഫയർ, ഉസ്മാൻ കിളിയമണ്ണിൽ, സുരേഷ് മാവേലിക്കര എന്നിവർ സംസാരിച്ചു.
മുസ്തഫ സഫയർ നന്ദി പറഞ്ഞു. പരിപാടിയിൽ പങ്കെടുത്തവർക്ക് ബഹീജ് ക്ലിനിക്കിന്റെ സൗജന്യ മെഡിക്കൽ പരിശോധനയും ഡോക്ടറുടെ സേവനവും ലഭ്യമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

