ഇഫ്താർ സംഗമം സംഘടിപ്പിച്ചു
text_fieldsജിദ്ദ മുസ്ലിയാരങ്ങാടി ഏരിയ കൂട്ടായ്മ നൂറുൽ ഹുദ ട്രസ്റ്റ് ഇഫ്താർ സംഗമവും ജനറൽ ബോഡി മീറ്റിങ്ങും അൻവർ ഫൈസി ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: മുസ്ലിയാരങ്ങാടി ഏരിയ കൂട്ടായ്മ നൂറുൽഹുദ ട്രസ്റ്റ് ഇഫ്താർ സംഗമവും ജനറൽ ബോഡി മീറ്റിങ്ങും സംഘടിപ്പിച്ചു. അബ്ദുൽ മജീദ് പെരിഞ്ചീരിയുടെ നേതൃത്വത്തിൽ സീസൺ ഹോട്ടലിൽ നടന്ന സംഗമം അൻവർ ഫൈസി ഉദ്ഘാടനം ചെയ്തു. സക്കീർ പുളിക്കൽ അധ്യക്ഷത വഹിച്ചു.
അബ്ദുൽ ലത്തീഫ് പുളിയഞ്ചാലി റിപ്പോർട്ട് അവതരിപ്പിച്ചു. മുഹമ്മദലി കാളങ്ങാടന്റെ നേതൃത്വത്തിൽ നടന്ന ക്വിസ് മത്സരത്തിൽ വിജയികളായവർക്ക് ബാബു പുളിക്കൽ സമ്മാനങ്ങൾ കൈമാറി. ശമീർ കരൻറക്കാട് സ്വാഗതവും അബ്ബാസ് കാളങ്ങാടൻ നന്ദിയും പറഞ്ഞു. ഫായിസ് പുളിയഞ്ചാലി ഖിറാഅത്ത് നടത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

