ഐ.സി.എഫ് ജിസാൻ പൗരസഭ സംഘടിപ്പിച്ചു
text_fieldsസ്വാതന്ത്ര്യദിനാഘോഷ ഭാഗമായി ഐ.സി.എഫ് ജിസാൻ
സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച പൗരസഭയിൽ നിന്ന്
ജിസാൻ: 78ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഐ.സി.എഫ് ജിസാൻ സെൻട്രൽ കമ്മിറ്റി പൗരസഭ സംഘടിപ്പിച്ചു. വൈവിധ്യങ്ങളിലെ ഏകതയാണ് ഇന്ത്യയുടെ കരുത്ത്. വേഷം, ഭാഷ, വിശ്വാസം, സംസ്കാരങ്ങൾ എന്നിവയിലെ വൈവിധ്യങ്ങളും ബഹുസ്വരതയും ഒരു യാഥാർഥ്യമായി ഉൾക്കൊണ്ട് എല്ലാ പൗരന്മാർക്കും ഭരണഘടന നൽകുന്ന തുല്യനീതിയും അവസരസമത്വവും അഭിപ്രായസ്വാതന്ത്ര്യവും ഉറപ്പുവരുത്തണം.
ജിസാൻ മർഹബയിൽ ഐ.സി.എഫ് നാഷനൽ സെക്രട്ടറി സിറാജ് കുറ്റ്യാടി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് സ്വാലിഹ് മഞ്ചേശ്വരം അധ്യക്ഷത വഹിച്ചു. മുസ്തഫ സഅദി ക്ലാരി വിഷയാവതരണം നടത്തി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഹാരിസ് കല്ലായി (കെ.എം.സി.സി), സതീഷ് കുമാർ (ജല), നാസർ ചേലേമ്പ്ര (ഒ.ഐ.സി.സി), ഇസ്മാഈൽ മാനു (ഗൾഫ് മാധ്യമം), നിയാസ് കാക്കൂർ (ആർ.എസ്.സി) എന്നിവർ സംസാരിച്ചു.
ജിസാൻ നൂറുൽ ഹുദാ മദ്റസ വിദ്യാർഥികളുടെ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. റഹനാസ് കുറ്റ്യാടി സ്വാഗതവും സത്താർ പെടേന നന്ദിയും പറഞ്ഞു. ശരീഫ് ബുസ്താനാബാദ് ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

