പ്രവാസി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsപ്രവാസി സാംസ്കാരിക വേദി ദമ്മാം റീജനൽ കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽനിന്ന്
ദമ്മാം: പ്രവാസി സാംസ്കാരിക വേദി ദമ്മാം റീജനൽ കമ്മിറ്റി വെൽഫെയർ വിഭാഗത്തിെൻറ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ എട്ടു മുതൽ വൈകീട്ട് 5.30 വരെ നടന്ന ക്യാമ്പിൽ നൂറിലേറെ പേർ രക്തദാനം ചെയ്യാനെത്തി. റമദാൻ ആഗതമാകുന്ന പശ്ചാത്തലത്തിൽ ആശുപത്രി അധികൃതർ അടിയന്തര ആവശ്യം അറിയിച്ചതിനെ തുടർന്നാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
കിങ് ഫഹദ് ആശുപത്രി മെഡിക്കൽ വിഭാഗത്തിലെ ഡോ. അഹ്മദ് സാലിഹ് മൻസൂർ, ഡോ. ഉസാമ അൽ ഖാംദി, ഡോ. അഫ്രാദായൽ, റീജനൽ പ്രസിഡൻറ് ഷബീർ ചാത്തമംഗലം, വെൽവെയർ വിഭാഗം കൺവീനർ ജംഷാദ് കണ്ണൂർ, വിവിധ റീജനൽ-ജില്ല ഭാരവാഹികളായ തൻസീം കണ്ണൂർ, റഊഫ് ചാവക്കാട്, അബ്ദുറഹീം തിരൂർക്കാട്, ജമാൽ കൊടിയത്തൂർ, സലീം കണ്ണൂർ, ഷരീഫ് കൊച്ചി, ഷമീം പാപ്പിനിശ്ശേരി, മുഹ്സിൻ ആറ്റശ്ശേരി, അൻവർ പാലക്കാട്, സിയാദ്, ഹാരിസ് കൊച്ചി, ആഷിഫ് കൊല്ലം, അയ്മൻ സഈദ് എന്നിവർ നേതൃത്വം നൽകി. ക്യാമ്പിൽ കിഴക്കൻ പ്രവിശ്യ പ്രസിഡൻറ് എം.കെ. ഷാജഹാൻ, അൻവർ സലീം, ഷമീർ, പർവേഷ് എന്നിവരും സംബന്ധിച്ചു.

