കരിയർ ഗൈഡൻസും ഗൾഫ് ജോലി പരിശീലനവും സംഘടിപ്പിച്ചു
text_fieldsമുനീറ മുഹമ്മദലിയുടെ നേതൃത്വത്തിൽ ജിദ്ദയിൽ നടന്ന കരിയർ ഗൈഡൻസ്, ഗൾഫ് ജോലി പരിശീലന പരിപാടിയിൽ സംബന്ധിച്ചവർ
ജിദ്ദ: മോട്ടിവേഷനൽ സ്പീക്കറും ട്രെയിനറുമായ മുനീറ മുഹമ്മദലിയുടെ നേതൃത്വത്തിൽ ജിദ്ദയിൽ സ്ത്രീകൾക്കായി കരിയർ ഗൈഡൻസും ഗൾഫ് ജോലി പരിശീലനവും സംഘടിപ്പിച്ചു. ഹയ്യ് നസീമിലുള്ള കാസ ഡിയോറ ഹോട്ടലിൽ നടന്ന പരിപാടിയിൽ ജിദ്ദ അൽവാഹ സ്കൂൾ പ്രിൻസിപ്പൽ ജൗഹറ മുഖ്യാതിഥിയായിരുന്നു. സലീന മുസാഫിർ പ്രത്യേക അതിഥിയായി പങ്കെടുത്തു. 50 ഓളം പേർ പങ്കെടുത്ത പരിശീലന പരിപാടിയിൽ തൊഴിൽ അഭിമുഖത്തിനുള്ള തയാറെടുപ്പുകൾ, സി.വി തയാറാക്കൽ, ഗൾഫ് രാജ്യങ്ങളിലെ തൊഴിൽ സാധ്യതകൾ, കരിയർ വികസനം തുടങ്ങി ഗൾഫ് രാജ്യങ്ങളിൽ ജോലി അന്വേഷിക്കുന്നവരുടെ പ്രധാന വിഷയങ്ങൾ അവതരിപ്പിച്ചു. ബ്രിട്ടീഷ് സ്കൂൾ അധ്യാപികമാരായ സബ്ന മൻസൂർ, ഫർസാന, നസീഹ അൻവർ, ഫാത്തിമ തസ്നി എന്നിവർ പരിപാടിയുടെ സംഘാടനത്തിൽ സഹകരിച്ചു. പരിപാടിയുടെ വിജയകരമായ പൂർത്തീകരണത്തിനുശേഷം പങ്കെടുത്തവർ തങ്ങളുടെ അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ചു.
ജിദ്ദയിൽ നടത്തുന്ന മൂന്നാമത്തെ പരിശീലന പരിപാടിയാണിതെന്നും ഇതുവരെ നൂറിൽ പരം ആളുകൾക്ക് ഗൾഫ് രാജ്യങ്ങളിൽ ജോലി നേടിയെടുക്കാൻ പരിശീലന ക്ലാസുകൾ സഹായകരമായതായും മുനീറ മുഹമ്മദലി അറിയിച്ചു.
ഓൺലൈൻ പരിശീലന ക്ലാസുകളും നൽകി വരുന്നുണ്ട്. രണ്ട് മാസം മുമ്പ് ബ്രിട്ടീഷ് ഇന്റർനാഷനൽ സ്കൂളിലെ ജോലി രാജിവെച്ച് പരിശീലന രംഗത്തേക്ക് കടന്നുവന്ന മുനീറ, തന്റെ കഴിവും അനുഭവവും സമൂഹത്തിന് ഉപകാരപ്രദമാകുന്ന രീതിയിൽ വിനിയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

