തനിമ വനിത വിങ് സൗഹൃദ സംഗമം സംഘടിപ്പിച്ചു
text_fieldsതനിമ ജിദ്ദ സൗത്ത് സോൺ വനിത വിഭാഗം സംഘടിപ്പിച്ച സൗഹൃദ സംഗമത്തിൽനിന്ന്
ജിദ്ദ: തനിമ ജിദ്ദ സൗത്ത് സോൺ വനിത വിഭാഗത്തിന് കീഴിൽ 'ഒരുവട്ടംകൂടി' എന്ന തലക്കെട്ടിൽ സൗഹൃദ സംഗമം സംഘടിപ്പിച്ചു. ജിദ്ദയിലെ തനിമ വനിത പ്രവർത്തകരും പ്രവാസികളായി നിലവിൽ നാട്ടിലേക്ക് മടങ്ങിയ മുൻ തനിമ പ്രവർത്തകരുമാണ് ഓർമകൾ പങ്കുവെച്ച് ഓൺലൈൻ സംഗമത്തിൽ ഒത്തുകൂടിയത്. പ്രസിഡൻറ് റുക്സാന മൂസ അധ്യക്ഷത വഹിച്ചു. 'ഓർമയിലെ വർണങ്ങൾ' ഫോട്ടോ പ്രദർശനം, ആശംസ വിഡിയോ പ്രദർശനം, ഡോക്യുമെൻററി പ്രദർശനം, ക്വിസ്, ഗെയിം തുടങ്ങിയ പരിപാടികൾ അരങ്ങേറി.
സ്വാലിഹ നാസർ, ഈദ് ഖമർ, ഫർസിൻ, തസ്ലീമ അഷ്റഫ്, സറീന നൗഷാദ്, ജൂന, സാജിദ സുലൈമാൻ, ശാക്കിറ, ഷഹർബാൻ ശിഹാബ്, ഷാഹിദ നിസാർ, ഷംലിന ഷഫീഖ്, റബീഅ ഷമീം, ശബരീന, റസീന എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ഹഫ്സ ഉമർ, ആമിന നാസർ, സഫിയ അലി, മുംതാസ് റഊഫ് എന്നിവർ സംസാരിച്ചു.
മുഹ്സിന നജുമുദ്ദീൻ സാങ്കേതിക സഹായങ്ങൾ നൽകി. മുഹ്സിന നൗഫൽ സ്വാഗതവും സാബിറ നൗഷാദ് നന്ദിയും പറഞ്ഞു. ഷഹർബാൻ നൗഷാദ് അവതാരകയായിരുന്നു.

