തനിമ ഖുർആൻ ശാസ്ത്ര വേദി വെബിനാർ സംഘടിപ്പിച്ചു
text_fieldsതനിമ ജിദ്ദ നോർത്ത് സോണിന് കീഴിലുള്ള ഖുർആൻ ശാസ്ത്ര വേദി സംഘടിപ്പിച്ച വെബിനാറിൽനിന്ന്
ജിദ്ദ: തനിമ ജിദ്ദ നോർത്ത് സോണിന് കീഴിലുള്ള ഖുർആൻ ശാസ്ത്ര വേദി വെബിനാർ സംഘടിപ്പിച്ചു. കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി ഭൗതിക ശാസ്ത്ര വിഭാഗം അസിസ്റ്റൻറ് പ്രഫസർ ഡോ. അബ്ദുല്ല അബ്ദുസ്സലാം സംസാരിച്ചു. പ്രപഞ്ചത്തിലെ മൗലിക കണങ്ങളുടെ പഠനം മനുഷ്യനെ ഏറെ ചിന്തിപ്പിക്കുന്നതും വിസ്മയിപ്പിക്കുന്നതുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും ഒരു ഘടനാ സ്വഭാവം കാത്തുസൂക്ഷിക്കുന്നുണ്ട്.
അതിനാൽ തന്നെ മൗലികകണങ്ങൾ എന്നത് ഘടനയോടുകൂടിയുള്ള കണങ്ങളാണെന്ന് സമർഥിക്കാൻ ഖുർആെൻറ വെളിച്ചത്തിൽ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർഥികളും രക്ഷിതാക്കളുമുൾപ്പെടെ നിരവധി പേർ പങ്കെടുത്ത പരിപാടിയിൽ ഖുർആൻ സ്റ്റഡി സെൻറർ സോണൽ കോഒാഡിനേറ്റർ ആബിദ് ഹുസൈൻ അധ്യക്ഷത വഹിച്ചു. അജ്മൽ അബ്ദുൽ ഗഫൂർ സ്വാഗതവും ഫവാസ് കടപ്രത്ത് നന്ദിയും പറഞ്ഞു. സക്കീർ ഹുസൈൻ വലമ്പൂർ ഖിറാഅത്ത് നടത്തി.

