എസ്.െഎ.സി റിയാദ് റബീഅ് കോൺഫറൻസ് സംഘടിപ്പിച്ചു
text_fieldsഎസ്.ഐ.സി റിയാദ് സെൻട്രൽ കമ്മിറ്റി നടത്തിയ റബീഅ് കാമ്പയിൻ സമാപന സമ്മേളനം
റിയാദ്: 'തിരുനബി സത്യം സ്നേഹം സദ്വിചാരം' എന്ന പ്രമേയത്തിൽ സമസ്ത ഇസ്ലാമിക് സെൻറർ (എസ്.ഐ.സി) റിയാദ് സെൻട്രൽ കമ്മിറ്റി നടത്തിയ റബീഅ് കാമ്പയിന് സമ്മേളനത്തോടെ പരിസമാപ്തി. അൽ-വലീദ് ഇസ്തിറാഹയിൽ നടന്ന റബീഅ് കോൺഫറൻസ് എസ്.ഐ.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് മുഹമ്മദ് കോയ വാഫി വയനാട് ഉദ്ഘാടനം ചെയ്തു.
ഷാഫി ദാരിമി ദീബാജ് പ്രമേയ പ്രഭാഷണം നടത്തി. അബൂബക്കർ ഫൈസി വെള്ളില അധ്യക്ഷതവഹിച്ചു. ബുർദ, മൗലിദ് ആസ്വാദന സദസ്സിന് അബ്ദുറഹ്മാൻ ഹുദവി, സജീർ ഫൈസി, മുനീർ ഫൈസി കാളികാവ്, റാഫി പുലാമന്തോൾ, സ്വാലിഹ് മാസ്റ്റർ, മുഖ്താർ കണ്ണൂർ, അഫ്സൽ അബ്ദുൽ ഗഫൂർ, ഷെരീഫ് മുട്ടാഞ്ചേരി, റഹീദ് കൊട്ടാരക്കോത്ത്, മുസമിൽ, ഷിഫ്നാസ് ശാന്തിപുരം തുടങ്ങിയവർ നേതൃത്വം നൽകി.
ടീനേജ്, എജു വിങ്ങുകൾ സംയുക്തമായി വിദ്യാർഥികൾക്കായി നടത്തിയ ക്വിസ് പ്രോഗ്രാമിന് ഷാഫി കരുവാരകുണ്ട്, ഷാഫി ചിറ്റാത്തുപാറ തുടങ്ങിയവർ നേതൃത്വം നൽകി. വിദ്യാർഥികൾക്ക് നടത്തിയ ക്വിസ് പ്രോഗ്രാമിൽ അർഷദ് അമീൻ, മിൻഹാജ്, മെഹ്റൂഫ് കെ. സുബൈർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ജനറൽ വിഭാഗം കലാവിരുന്ന് പരിപാടിയുടെ ഭാഗമായുള്ള ഖിറാഅത്ത് മത്സരത്തിൽ മുസമ്മിൽ, കെ.കെ. അഷ്റഫ് യഥാക്രമം ഒന്ന്, രണ്ട് സ്ഥാനവും ഷിഫ്നാസ് ശാന്തിപുരം, ഷരീഫ് മുട്ടാഞ്ചേരി, അബ്ദുൽ സത്താർ എന്നിവർ മൂന്നാം സ്ഥാനവും നേടി.
പ്രസംഗത്തിൽ അഫ്സൽ ഒന്നാം സ്ഥാനവും ഷിഫ്നാസ് രണ്ടാം സ്ഥാനവും മുഖ്താർ, മുസമ്മിൽ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മലയാള ഇസ്ലാമിക ഗാനത്തിൽ ഷിഫ്നാസ്, ഷരീഫ് മുട്ടാഞ്ചേരി, അഫ്സൽ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് അർഹരായി. ടാലൻറ് വിങ് നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിൽ അലി ബാസിം, റഷീദ് ഹുദവി, സുബൈർ ഹുദവി യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സൈതലവി ഫൈസി പനങ്ങാങ്ങര, അബ്ദുറഹ്മാൻ ഹുദവി പട്ടാമ്പി, സുബൈർ ഹുദവി വെളിമുക്ക്, മശ്ഹൂദ് കൊയ്യോട് അബ്ദുറഹ്മാൻ ഫറോക്ക് തുടങ്ങിയവർ സംസാരിച്ചു. സജീർ ഫൈസി തള്ളച്ചിറ, അഹമ്മദ് കുട്ടി ദാരിമി കൊടുവള്ളി, മുജീബ് ഫൈസി മമ്പാട് എന്നിവർ വിവിധ പ്രാർഥനകൾക്ക് നേതൃത്വം നൽകി.
മുഹമ്മദ് കോയ തങ്ങൾ, ഉമർ കോയ ഹാജി യൂനിവേഴ്സിറ്റി, കുഞ്ഞിപ്പ തവനൂർ, ഉമർ ഫൈസി, അബ്ദുൽ ഗഫൂർ ചുങ്കത്തറ, മൻസൂർ വാഴക്കാട്, ബഷീർ താമരശ്ശേരി, മുബാറക് അരീക്കോട്, ജുനൈദ് മാവൂർ, നാസർ പെരിന്തൽമണ്ണ, ഫാസിൽ കണ്ണൂർ, നജ്മുദ്ദീൻ കണ്ണൂർ, നിസാർ എന്നിവർ നേതൃത്വം നൽകി. കാമ്പയിൻ ഭാഗമായി നടത്തിയ വിവിധ കലാമത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാന വിതരണത്തോടെ സമ്മേളനം അവസാനിച്ചു. സ്വാഗത സംഘം ചെയർമാൻ മുജീബ് ഫൈസി മമ്പാട് സ്വാഗതവും കൺവീനർ അബ്ദുൽ റസാഖ് വളക്കൈ നന്ദിയും പറഞ്ഞു.